ETV Bharat / bharat

ഇന്ത്യ ഹിന്ദു രാജ്യമല്ലെന്ന് അസദുദീന്‍ ഒവൈസി

ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണെന്ന മോഹൻ ഭഗവതിന്‍റെ പ്രസ്താവനയിൽ പ്രതികരിച്ചാണ് ഒവൈസിയുടെ ട്വിറ്റർ പരാമർശം. ഇന്ത്യൻ ചരിത്രത്തെ ഹിന്ദു എന്ന് പുനർനാമകരണം ചെയ്യാൻ മോഹൻ ഭഗവതിന് കഴിയില്ലെന്നും ഒവൈസി.

ഇന്ത്യ ഹിന്ദു രാജ്യമല്ലെന്ന് അസദുദ്ദീൻ ഒവൈസി
author img

By

Published : Oct 13, 2019, 10:56 PM IST

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണെന്ന ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്താവനയിൽ പ്രതികരണവുമായി ഇന്ത്യ മജ്‍ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) മേധാവി അസദുദീൻ ഒവൈസി. ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനാകില്ലെന്നും ഇന്ത്യ ഒരിക്കലും ഹിന്ദു രാജ്യമായിരിക്കില്ലെന്നും ഒവൈസി ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ചരിത്രത്തെ ഹിന്ദു എന്ന് പുനർനാമകരണം ചെയ്യാൻ മോഹൻ ഭഗവതിന് കഴിയില്ല. നമ്മുടെ സംസ്കാരങ്ങൾ, വിശ്വാസങ്ങൾ, മതങ്ങൾ, വ്യക്തിത്വം ഇവയൊന്നും ഹിന്ദുമതത്തിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹത്തിന് നിർബന്ധിക്കാൻ കഴിയില്ലെന്നും ഒവൈസി പറഞ്ഞു.

  • Bhagwat cannot erase my history in India by renaming it ‘Hindu’. It won’t work. He cannot insist that our cultures, faiths, creeds & individual identities all be subsumed by Hinduism

    Bharat na kabhi Hindu Rashtra tha, na hai, na hi kabhi banega Inshallah https://t.co/C0T2gLbnOm

    — Asaduddin Owaisi (@asadowaisi) October 13, 2019 " class="align-text-top noRightClick twitterSection" data=" ">

ഭുവനേശ്വറിൽ ശനിയാഴ്ച നടന്ന യോഗത്തിലാണ് ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേതാണെന്ന് ആർഎസ്എസ് മേധാവി പരാമർശം നടത്തിയത്. ഭാരത മാതാവിന്‍റെ മക്കളെല്ലാം ഹിന്ദുക്കളാണ്. എന്നാൽ രാജ്യം മറ്റുള്ളവരുടേതും ആണ്. ഹിന്ദു എന്നത് ഒരു ഭാഷയുടെയോ പ്രവിശ്യയുടെയോ രാജ്യത്തിന്‍റെയോ പേരല്ലെന്നും സംസ്കാരമാണെന്നും ഇത് ഇന്ത്യയിൽ താമസിക്കുന്ന എല്ലാവരുടെയും പാരമ്പര്യമാണെന്നുമായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം.

Intro:Body:

https://www.aninews.in/news/national/politics/india-will-never-be-hindu-country-says-owaisi20191013191432/

Conclusion:

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.