ഭുവനേശ്വർ: ശൗര്യ ബാലിസ്റ്റിക് മിസൈലിന്‍റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 800 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങൾ കണ്ടെത്തി ഇല്ലാതാക്കാൻ കഴിയുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ഉപയോഗിക്കുന്ന മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ മിസൈൽ ഭാരം കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണ്. ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ മിസൈൽ ഹൈപ്പർസോണിക് വേഗതയിൽ സഞ്ചരിക്കുമെന്നും പ്രതിരോധ കേന്ദ്രങ്ങൾ അറിയിച്ചു. പ്രതിരോധ ഗവേഷണ മേഖലയിലെ സമ്പൂർണ സ്വാശ്രയത്വം പൂർത്തീകരിക്കുന്നതിനായി കൂടുതൽ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഡിആർഡിഒ പറഞ്ഞു.
400 കിലോമീറ്ററിലധികം സ്ട്രൈക്ക് റേഞ്ചിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു.