ETV Bharat / bharat

ഇന്ത്യ 55 രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിതരണം ചെയ്യും

author img

By

Published : Apr 18, 2020, 1:07 PM IST

വിദേശങ്ങളില്‍ 3336 ഇന്ത്യക്കാര്‍ക്ക് കോവിഡ്-19 ബാധ. 25 ഇന്ത്യക്കാര്‍ മരണപ്പെട്ടു.

Smita Sharma  Smita Sharma's article  India supplying HCQ  Hydroxychloroquine  COVID 19  ഹൈഡ്രോക്‌സി ക്ലോറോക്വിന്‍  ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ 55 രാജ്യങ്ങൾക്ക് ഇന്ത്യ വിതരണം ചെയ്യും  കൊവിഡ്
ഇന്ത്യ

55 രാജ്യങ്ങളിലേക്ക് ഇതുവരെയായി ഇന്ത്യ മലമ്പനി വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ (എച്ച് സി ക്യു) വിതരണം ചെയ്തു കഴിഞ്ഞു. ഇതില്‍ വ്യാണിജ്യാടിസ്ഥാനത്തിൽ എച്ച് സി ക്യു വിതരണം ചെയ്യുന്ന 21 രാജ്യങ്ങളും ഉള്‍പ്പെടും. അതേ സമയം നിരവധി ചെറിയ രാജ്യങ്ങളിലേക്ക് മാനുഷിക പരിഗണന വച്ച് ഗ്രാന്‍ഡുകള്‍ എന്നുള്ള നിലയിലും ഇത് അയച്ചു കൊടുത്തിട്ടുണ്ട്.

ഇന്ത്യ 55 രാജ്യങ്ങൾക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വിതരണം ചെയ്യും

യു എസ്, ബ്രസീല്‍, ജര്‍മ്മനി, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ എന്നിവയുള്‍പ്പെടെ ആദ്യ ലിസ്റ്റില്‍ പെട്ട 13 രാജ്യങ്ങള്‍ എച്ച്സിക്യു ലഭിച്ചതായി വിവരം നല്‍കിയിരിക്കുന്നു. രണ്ടാം ഘട്ടത്തിലുള്ള പട്ടികയില്‍ പെട്ട രാജ്യങ്ങളിലേക്കുള്ള വിതരണം വിവിധ ഘട്ടങ്ങളിലായി മുന്നോട്ട് പോകുകയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. യു എ ഇ അടക്കമുള്ള മൂന്നാമത്തെ പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് അയക്കാനുള്ള അഭ്യർഥനയും ബുധനാഴ്ചയോടെ വിദേശ കാര്യ മന്ത്രാലയത്തിനു ലഭിച്ചു. കൊവിഡ്-19 പ്രതിരോധത്തിന് മറ്റ് രാജ്യങ്ങള്‍ക്ക് വൈദ്യ സഹായം നല്‍കുന്നതിനും, നിര്‍ണ്ണായകമായ വിതരണങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമായി ഇന്ത്യാ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്നത് വിദേശ കാര്യ മന്ത്രാലയമാണ്. “ഇത് നിരന്തരം നടന്നു വരുന്ന ഒരു പ്രക്രിയയാണ്. എന്നാല്‍ നിലവിലുള്ളതു പോലുള്ള അഭ്യർഥനകള്‍ എത്തുമ്പോള്‍ അത് വീണ്ടും ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് മുന്നില്‍ വെക്കും. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന ഒരു വ്യവസ്ഥയാണ് ഇപ്പോള്‍ അത്''. എച്ച്സിക്യു വിതരണം ചെയ്യുന്നതിനായി ഇത്തരം അഭ്യർഥനകളുമായി പാകിസ്ഥാന്‍ എത്തിയിട്ടുണ്ടോ എന്ന് ഉറപ്പ് പറയാനാവില്ലെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇന്ത്യന്‍ എംബസികളും മിഷനുകളും വഴി വിദേശ കാര്യ മന്ത്രാലയം വിതരണക്കാരെ കണ്ടെത്തുകയും, ക്വട്ടേഷനുകള്‍ സ്വീകരിക്കുകയും വിതരണക്കാരുമായി യോജിച്ച് കാര്യങ്ങള്‍ ഏകോപിതമാക്കുകയും ക്ലിയറിങ്ങ് ഏജന്‍റുമാരേയും വിമാന കമ്പനികളേയും ഏകോപിപ്പിച്ച് സമയത്തിന് വൈദ്യ വിതരണങ്ങള്‍ നടക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നുണ്ട്.

ഏപ്രില്‍ 15 ന്, ചൈനയില്‍ നിന്നും വലിയ അളവിൽ പിപിഇ കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുവാന്‍ ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയും ഗ്വാങ്ങ്ഷൂവിലെ കോണ്‍സുലേറ്റും പ്രാദേശിക അധികൃതരുടെ പക്കല്‍ നിന്നും കസ്റ്റംസ് ക്ലിയറന്‍സ് വാങ്ങിക്കുകയും ചെയ്തതോടെ ഈ കിറ്റുകള്‍ ഇന്ത്യയിലേക്കുള്ള വഴിയിലാണിപ്പോള്‍. മൂന്ന് വിതരണക്കാരില്‍ നിന്നായി 6.5 ലക്ഷം പരിശോധന കിറ്റുകള്‍ ഉള്ളതാണ് ഈ കണ്‍സൈന്മെന്‍റ്. കയറ്റുമതി നിലവാരങ്ങള്‍ പാലിക്കുന്ന നിരവധി കമ്പനികളില്‍ നിന്നും ഏറെ ശ്രദ്ധയോടെ തിരഞ്ഞെടുത്തതാണ് ഈ വിതരണക്കാരെ എന്ന് സ്രോതസ്സുകള്‍ അവകാശപ്പെട്ടു. ചൈനയില്‍ നിന്ന് മുന്‍പ് വന്ന പരിശോധനാ കിറ്റുകളില്‍ ചിലത് നിലവാരമില്ലാത്തതും തകരാറിലായതുമാണെന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോഴാണ് ഇങ്ങനെ അവര്‍ അവകാശപ്പെട്ടത്.

“ദക്ഷിണ കൊറിയയില്‍ നിന്നും കൂടുതല്‍ പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുന്നതിനു വേണ്ട എല്ലാ സഹായങ്ങളും ആവശ്യാനുസരണം നല്‍കി വരുന്നുണ്ട് വിദേശ കാര്യ മന്ത്രാലയം. യു കെ, മലേഷ്യ, ഫ്രാന്‍സ്, കാനഡ, യു എസ് എന്നിവിടങ്ങളിലെ കമ്പനികളില്‍ നിന്നും ക്വട്ടേഷനുകള്‍ ലഭ്യമാക്കി കഴിഞ്ഞു. ജര്‍മ്മനിയിലേയും ജപ്പാനിലേയും കമ്പനികളില്‍ നിന്നും കിറ്റുകള്‍ ലഭ്യമാകുമെന്ന ഉറപ്പും ഞങ്ങള്‍ വാങ്ങി കഴിഞ്ഞു.” വലിയ ഒരു അളവ് പി പി ഇ ഇന്ത്യയില്‍ ഉടന്‍ തന്നെ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നതായി കൂട്ടി ചേര്‍ത്തുകൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം വിദേശ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം 3336 ആണെന്നും, 25 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടെന്നും സ്രോതസ്സുകള്‍ ഇന്ന് അറിയിച്ചു. എന്നിരുന്നാലും വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന പൗരന്മാരോട് നിങ്ങള്‍ എവിടെയാണോ ഉള്ളത് അവിടെ തന്നെ സുരക്ഷിതരായി ഇരിക്കണം എന്നാണ് ഇന്ത്യ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതുവരെ ഇന്ത്യ പ്രധാനപ്പെട്ട ഒഴിപ്പിക്കല്‍ പദ്ധതികള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. അതേ സമയം 48 രാജ്യങ്ങളില്‍ നിന്നായി ഉള്ള 35000 വിദേശ പൗരന്മാരെ തിരിച്ച് അവരുടെ നാടുകളിലേക്ക് എത്തിക്കുവാന്‍ ഇന്ത്യ സഹായിക്കുകയും ചെയ്തു. ഇതില്‍ ഇന്ന് അത്താരി-വാഗ അതിര്‍ത്തി വഴി പറഞ്ഞയച്ച 41 പാകിസ്ഥാന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ഇവിടെ കുടുങ്ങി പോയ ബാക്കിയുള്ള 145 പാക് പൗരന്മാരും നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്നു.

അഡീഷണല്‍ സെക്രട്ടറി ദാമു രവിയുടെ നേതൃത്വത്തില്‍ വിദേശ കാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന 24 മണിക്കൂര്‍ കൊവിഡ് കാര്യ അടിയന്തിര സെല്‍ ഏതാണ്ട് 5000 ഫോണ്‍ വിളികളും, 2000 പൊതു പരാതികളും, ആരോഗ്യ പ്രതിസന്ധിയെ സംബന്ധിച്ച് വന്ന 18000 ഇ-മെയില്‍ സന്ദേശങ്ങളും ഇതുവരെ കൈകാര്യം ചെയ്തതായി സ്രോതസ്സുകള്‍ വ്യക്തമാക്കി. “ഇന്ത്യക്കാര്‍ രോഗ ബാധിതരായി എന്ന് ഉറപ്പാക്കപ്പെട്ട രാജ്യങ്ങളില്‍ ഭാഗ്യവശാല്‍ രോഗ മുക്തി നേടുന്നതിന്‍റെ നിരക്ക് ഉയര്‍ന്നതാണെന്ന് മാത്രമല്ല, അവരൊക്കെ ആവശ്യത്തിന് മുന്‍ കരുതലുകള്‍ എടുക്കുകയും ചെയ്യുന്നു,'' ഏറ്റവും മികച്ച വൈദ്യ സഹായങ്ങളും മറ്റ് പിന്തുണകളും ലഭിക്കുന്നതിനായി എംബസികളുമായും കോണ്‍സുലേറ്റുകളുമായും സാമൂഹിക സംഘടനകളുമായും എപ്പോഴും ബന്ധപ്പെട്ടു കൊണ്ടിരിക്കണമെന്ന് കുടുങ്ങി പോയ ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു കൊണ്ട് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.