ETV Bharat / bharat

കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആഫ്രിക്കയെ സഹായിച്ച് ഇന്ത്യ

കൊവിഡിനെതിരെ പോരാടുന്നതിന് ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ തുടങ്ങിയ മരുന്നുകള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റിയയക്കും

India supplies COVID-19 medicines to africa India helps African countries hydroxychloroquine coronavirus in Africa കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആഫ്രിക്കയെ സഹായിച്ച് ഇന്ത്യ
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ആഫ്രിക്കയെ സഹായിച്ച് ഇന്ത്യ
author img

By

Published : May 9, 2020, 6:03 PM IST

ന്യൂഡല്‍ഹി: ആഫ്രിക്കയിലെ 25 ലധികം രാജ്യങ്ങളിലേക്ക് മരുന്നുകള്‍ അയക്കാനൊരുങ്ങി ഇന്ത്യ. ഹൈഡ്രോക്സിക്ലോറോക്വിൻ, പാരസെറ്റമോൾ തുടങ്ങിയ മരുന്നുകളാണ്‌ കയറ്റിയയക്കുന്നത്. കൊവിഡിനെതിരായ പോരാട്ടത്തിൽ ആഫ്രിക്കൻ ജനതയോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു.

വിദേശ കാര്യ മന്ത്രാലയവും എയിംസ് റായ്‌പൂരും സംഘടിപ്പിച്ച ഇടെക് കോഴ്‌സായ "കൊവിഡ് 19; ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള പ്രിവന്‍ഷന്‍ ആന്‍ഡ് മാനേജ്‌മെന്‍റ്‌ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ " ആഫ്രിക്കയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂടി ലഭ്യമാക്കി. കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 17 ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ്‌ റമാഫോസയുമായി ഫോണില്‍ സംസാരിക്കുകയും വൈറസിനെതിരായ സംയുക്ത ആഫ്രിക്കൻ ശ്രമത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.