ETV Bharat / bharat

ഗോതാബായയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഇന്ത്യ-ശ്രീലങ്ക ബന്ധവും - ഗോതാബായ രാജപക്‌സെ

ശ്രീലങ്കന്‍ പ്രസിഡന്‍റ്  ഗോതാബായ രാജപക്‌സെയുടെ ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തെ കുറിച്ചും ഇന്ത്യ-ശ്രീലങ്ക ബന്ധത്തെ കുറിച്ചും സീനിയര്‍ ജേണലിസ്റ്റ് സ്‌മിത ശര്‍മ വിലയിരുത്തുന്നു.

ഗോതാബായ ഇന്ത്യന്‍ സന്ദര്‍ശനം  India-Sri Lanka ties  Gotabaya's Indian visit  ശ്രീലങ്കന്‍ പ്രസിഡന്‍റ്  സീനിയര്‍ ജേണലിസ്റ്റ് സ്‌മിത ശര്‍മ  ഗോതാബായ രാജപക്‌സെ  മഹിന്ദ രാജപക്‌സെ
ഗോതാബായയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഇന്ത്യ-ശ്രീലങ്ക ബന്ധവും
author img

By

Published : Nov 30, 2019, 10:49 AM IST

പുതുതായി അധികാരമേറ്റ ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതാബായ രാജപക്‌സെ തന്‍റെ ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തുകയും പ്രധാനമന്ത്രി നരേന്ദ്ര മാദിയുമായി ഉഭയകഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്‌തിരിക്കുന്നു. പ്രസ്‌തുത കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ട അഞ്ച് പ്രധാന വിഷയങ്ങള്‍ അടിവരയിടുകയാണ് സീനിയര്‍ ജേണലിസ്റ്റ് സ്‌മിത ശര്‍മ.

ഗോതാബായയുടെ ഇന്ത്യന്‍ സന്ദര്‍ശനവും ഇന്ത്യ-ശ്രീലങ്ക ബന്ധവും

1. രാജപക്‌സെമാരുമായി ബന്ധങ്ങള്‍ പുന:സ്ഥാപിക്കല്‍

ശ്രീലങ്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഈ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഗോതാബായ രാജപക്‌സെ വന്‍ വിജയം നേടി. അദ്ദേഹം സ്ഥാനമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അദ്ദേഹത്തെ അഭിനന്ദിക്കാനായി കൊളംബോയില്‍ എത്തി. സ്ഥാനമേറ്റ് പത്ത് ദിവസത്തിനുള്ളില്‍ത്തന്നെ തന്‍റെ ആദ്യത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിനായി ഗോതാബായ ഡല്‍ഹിയിലുമെത്തി. ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും കല്‍പിക്കുന്ന പ്രാധാന്യത്തിന്‍റെ സൂചനയാണിത്. രാജപക്‌സെ സഹോദരന്മാര്‍ അധികാരത്തില്‍ തിരിച്ചെത്തുന്നത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്‍റെ ഭാവിയെക്കുറിച്ച് സംശയമുണര്‍ത്തിയിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രിയായ മഹിന്ദ രാജപക്‌സെ പ്രസിഡന്‍റായിരുന്ന വേളയില്‍ ചൈനയുമായി പുലര്‍ത്തിയിരുന്ന അടുത്തബന്ധമായിരുന്നു ഈ സംശയത്തിന്‍റെ നിഴല്‍ പരത്താന്‍ കാരണമായത്. ഈ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും ഒരു പുതിയ അധ്യായം ആരംഭിക്കാനുമുള്ള ഈ ശ്രമം ശ്രദ്ധേയമാകുന്നത്. “നമ്മുടെ ഇരുരാജ്യങ്ങളുടെയും സുരക്ഷിതത്വവും വികസനവും അഭേദ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സുരക്ഷയെയും സംവേദകത്വത്തെയും നമ്മള്‍ പരസ്‌പരം മനസിലാക്കുന്നത് സ്വാഭാവികമാണ്” ഇന്ത്യാ സമുദ്രമേഖലയില്‍ സ്ഥിരതയുള്ള ഒരു ശ്രീലങ്കയുടെ പ്രാധാന്യം ഊന്നി പറഞ്ഞുകൊണ്ട് ഒരു പത്രപ്രസ്‌താവനയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഇരുനേതാക്കളും തമ്മില്‍ നടന്ന ഒരു മണിക്കൂര്‍ ഔപചാരിക ചര്‍ച്ചക്ക് അനുബന്ധമായി പ്രതിനിധിസംഘ തല ചര്‍ച്ചകളൊന്നും നടന്നില്ല. ഇത് നല്‍കുന്ന സൂചന, എല്ലാ ഭൂരാഷ്ട്രതന്ത്ര പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു പുതിയ ബന്ധത്തിന് തുടക്കം കുറിക്കുന്നുവെന്നാണ്. പുതിയ രാജപക്‌സെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശ്രീലങ്ക സന്ദര്‍ശിക്കാന്‍ ക്ഷണം ലഭിക്കുന്ന ആദ്യത്തെ വിദേശരാജ്യ ഭരണാധികാരി നരേന്ദ്ര മോദിയാണെന്നത് പുതിയ നീക്കം നല്‍കുന്ന സന്ദേശമെന്തെന്ന് വ്യക്തമാക്കുന്നു.

2. വികസനത്തില്‍ കേന്ദ്രീകരിച്ചുള്ള തന്ത്രപരമായ സഹകരണത്തിന്‍റെ ഭാഗമായി അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടി 400 ദശലക്ഷം ഡോളറിന്‍റെ എല്‍ഒസി

ശ്രീലങ്കയില്‍ അടിസ്ഥാന സൗകര്യവികസനത്തിനും വികസന ശേഷി വര്‍ധിപ്പിക്കുന്നതിനും വേണ്ടി 400 ദശലക്ഷം ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് നല്‍കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനം നിര്‍ണായകമാണ്. ഇത് സാമൂഹ്യ വികസനത്തിനും വിദ്യാഭ്യാസ ധനസഹായ പദ്ധതികളിലേക്കും കൂടി വ്യാപിപ്പിക്കുന്നതാണ്. മുന്‍ പ്രസിഡന്‍റ് സിരിസേനയ്ക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചത് സാമ്പത്തിക വെല്ലുവിളികളാണ്. ഹമ്പന്‍ടോട്ട ചൈനയുടെ കടക്കെണിയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വ്യാപാര-മൂലധനനിക്ഷേപ ബന്ധങ്ങളിലാണ്. ഈ വികസനാധിഷ്ഠിത സഹകരണം ’പരസ്പര താല്‍പര്യ’ത്തിനും ജനങ്ങള്‍ എന്താണ് മുഖ്യമായി ആഗ്രഹിക്കുന്നത് എന്നതിനും ആണ് ഊന്നല്‍ നല്‍കുന്നത്. ജനങ്ങള്‍ക്ക് ആഭ്യന്തരപ്രശ്‌നങ്ങളാല്‍ പലായനം ചെയ്യേണ്ടിവന്ന ശ്രീലങ്കയുടെ വടക്ക്, കിഴക്ക് പ്രവിശ്യകളില്‍ ഇന്ത്യ ഇതിനകം തന്നെ 46,000 വീടുകള്‍ നിര്‍മിച്ചുകഴിഞ്ഞു. രാജ്യത്തിന്‍റെ ഉത്തരമേഖലയിലെ ഇന്ത്യന്‍ വംശജരായ തമിഴര്‍ക്ക് വേണ്ടി 14,000 വീടുകള്‍ ഇപ്പോള്‍ നിര്‍മിച്ചുവരികയുമാണ്. നേരത്തെ, അന്താരാഷ്ട്ര സൗരസഖ്യ ഉച്ചകോടിയില്‍ പ്രഖ്യാപിച്ച 100 ദശലക്ഷം ഡോളറിന്‍റെ ക്രെഡിറ്റ് ലൈന്‍ ശ്രീലങ്കയിലെ സൗരോര്‍ജ പദ്ധതികള്‍ക്കായി ഉപയോഗിക്കപ്പെടും. ജൂലായില്‍ അവതരിപ്പിക്കപ്പെട്ട ഈ വര്‍ഷത്തെ ബജറ്റില്‍ ഇന്ത്യ ഏറ്റവും അടുത്തുകിടക്കുന്ന അയല്‍രാജ്യമായ ശ്രീലങ്കയ്ക്ക് വകയിരുത്തിയത് 250 കോടിയുടെ സഹായമാണ്. അതേസമയം ബജറ്റില്‍ മൗറീഷ്യസിന് 1100 കോടിയും ഇന്ത്യാ സമുദ്രമേഖലയിലെ മാലിദ്വീപിന് 576 കോടിയുമാണ് സഹായമായി അനുവദിച്ചത്. ഇത് കൊളംബോയില്‍ മുറുമുറുപ്പിന് കാരണമായിട്ടുണ്ട്.

3. ഭീകരവാദം നേരിടാന്‍ 50 ദശലക്ഷം യുഎസ് ഡോളറിന്‍റെ സഹായം

മഹിന്ദ രാജപക്‌സെ പ്രസിഡന്‍റായിരുന്ന കാലത്ത് പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതാബായക്ക് 25 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം എല്‍ടിടിഇയെ പരാജയപ്പെടുത്തിയ സംഭവം ഒട്ടും അപരിചിതമല്ല. ഇരുനേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഭീകരവാദപ്രശ്‌നമായിരുന്നു പ്രധാന വിഷയം. അതുകൊണ്ടുതന്നെ ഭീകരവാദം നേരിടാനും 50 ദശലക്ഷം യുഎസ് ഡോളറിന്‍റെ ലൈന്‍ ഓഫ് ക്രെഡിറ്റ് അനുവദിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്‍റലിജന്‍സ് പങ്കുവെക്കല്‍ സംവിധാനം മെച്ചപ്പെടുത്താനും ധാരണയായി. മുന്‍സര്‍ക്കാരിന് തീവ്രവാദ ആക്രമണ സാധ്യതയെക്കുറിച്ച് ഡല്‍ഹിയില്‍നിന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ശ്രീലങ്ക കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇന്ത്യയുമായുള്ള ഇന്‍റലിജന്‍സ് സഹകരണം വര്‍ധിപ്പിച്ചിരുന്നു. ഈ വര്‍ഷം ഈസ്റ്റര്‍ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ ക്രിസ്ത്യന്‍ പള്ളികളിലും ചില ആഡംബര ഹോട്ടലുകളിലുമുണ്ടായ സ്ഫോടന പരമ്പരക്ക് ശേഷം ശ്രീലങ്ക സന്ദര്‍ശിച്ച ആദ്യത്തെ വിദേശനേതാവ് പ്രധാനമന്ത്രി മോദിയായിരുന്നു. പ്രസ്‌തുത ആക്രമണ പരമ്പരക്ക് ശേഷം ദേശീയ അന്വേഷണ ഏജന്‍സി തമിഴ്‌നാട്ടിലും കേരളത്തിലും ഒഡീഷയിലും വ്യാപകമായ റെയ്‌ഡുകള്‍ നടത്തുകയും ശ്രീലങ്കയിലെ സ്ഫോടനങ്ങളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഐഎസ് ഭീകരര്‍ക്കോ അവരുടെ അനുഭാവികള്‍ക്കോ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനായി സംശയിക്കപ്പെടുന്ന പലരേയും കസ്റ്റഡിയിലെടുക്കുകയുമുണ്ടായി. തീവ്രവാദത്തെ നേരിടുന്നതില്‍ ശ്രീലങ്കന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ പരിശീലനം നല്‍കിവരുന്നുമുണ്ട്.

4. ചൈനയില്‍ നോട്ടമിട്ടുകൊണ്ട് കൊളംബോയെ അനുനയിപ്പിക്കല്‍

ഇരുനേതാക്കളുടെയും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം സംയുക്ത പ്രസ്‌താവനകളൊന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല അവരുടെ സംഭാഷണത്തിന് തുടര്‍ച്ചയായി പ്രതിതിനിധി സംഘ തലത്തിലുള്ള ചര്‍ച്ചകളും നടന്നില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രസിഡന്‍റ് എന്ന നിലയ്ക്കുള്ള ഗോതാബായയുടെ ഈ ആദ്യ വിദേശസന്ദര്‍ശനം ’ഒരു മേഖല, ഒരു പാത’ എന്ന പദ്ധതിയിലൂടെ ഇന്ത്യയുമായി സജീവബന്ധം പുലര്‍ത്തുന്ന നമ്മുടെ അയല്‍രാജ്യങ്ങളിലും ഇന്ത്യാസമുദ്ര മേഖലയിലും സ്വാധീനശക്തി വര്‍ദ്ധിപ്പിക്കാന്‍ പരിശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ ഒരു സന്ദേശം നല്‍കുന്നുണ്ട്.ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട, ബംഗ്ലാദേശിലെ ചിറ്റഗോംഗ്, പാക്കിസ്ഥാനിലെ ഗ്വദാര്‍ എന്നീ ഇന്ത്യക്ക് ചുറ്റുമുള്ള തന്ത്രപ്രാധാന്യമേറിയ തുറമുഖങ്ങളില്‍ ചൈന ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. മഹിന്ദ രാജപക്‌സെ പ്രസിഡന്‍റായിരുന്ന കാലത്താണ്1.4 ബില്യണ്‍ യുഎസ് ഡോളര്‍ ചെലവില്‍ കൊളംബോ പോര്‍ട്ട് സിറ്റിപ്രൊജക്റ്റ് ആസൂത്രണം ചെയ്‌തത്. ഇന്ത്യ ജപ്പാനുമായി സഹകരിച്ചുകൊണ്ട് കൊളംബോ തുറമുഖത്തെ ഈസ്റ്റ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വികസിപ്പിച്ചു. ഇന്ന് ആ മേഖലയിലെ ചരക്ക് നീക്കങ്ങളില്‍ ഭൂരിഭാഗവും ആ തുറമുഖം വഴിയാണ്. ചൈനീസ് സഹകരണത്തോടെ സുരക്ഷാ മേഖലയിലെ 14 ദശലക്ഷം ഡോളറിന്‍റെ പദ്ധതി ഈ മേയ് മാസത്തിലാണ് ആരംഭിച്ചത്. ഈ ധനസഹായം പ്രധാനമായും തീവ്രവാദി കലാപം നേരിടുന്നതിനുള്ള ചൈനീസ് ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ്. ഇതിന്‍റെ ഭാഗമായി ചൈന ശ്രീലങ്കന്‍ പൊലീസിന് 150 വാഹനങ്ങളും നാവികസേനയ്ക്ക് ഒരു യുദ്ധക്കപ്പലും നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ ചൈനയുടെ സാന്നിധ്യം ഒരു വസ്തുതയായിരിക്കെത്തന്നെ, ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധം ഏറ്റവും കൂടുതലായി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. അതുപോലെതന്നെ ശ്രീലങ്കയുടെ തെക്കന്‍ പ്രവിശ്യകളുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം കൊളംബോ കൂടുതലായി ബീജിങ് പക്ഷത്തേക്ക് ചാഞ്ഞുപോകാതിരിക്കാനുള്ള നീക്കങ്ങളാണ്.

5. വംശീയ ഐക്യത്തിനുള്ള സന്ദേശം, ന്യൂനപക്ഷമായ തമിഴരുടെ പ്രശ്‌നങ്ങള്‍

ഇരു നേതാക്കളുടെയും സംഭാഷണത്തില്‍ ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ ആ രാജ്യത്തിലെ ന്യൂനപക്ഷ തമിഴ് വിഭാഗത്തിന്‍റെ വര്‍ധിച്ച രാഷ്ട്രീയ പ്രാതിനിധ്യവും പതിമൂന്നാം ഭരണഘടനാഭേദഗതി നടപ്പാക്കുന്ന പ്രശ്നവും ചര്‍ച്ചയായി. ശ്രീലങ്കയിലെ തമിഴ്‍രാഷ്ട്രീയം ഇന്ത്യയിലെ ദക്ഷിണ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പ്രതിധ്വനിക്കുക സ്വാഭാവികം. എല്‍ടിടിഇയുമായുള്ള പോരാട്ട നാളുകളില്‍ രാജപക്‌സെ സഹോദരന്മാര്‍ക്കെതിരെ യുദ്ധകാല കുറ്റങ്ങളും തമിഴ് വംശജര്‍ക്കുനേരേയുള്ള മനുഷ്യാവകാശ ലംഘനങ്ങളും ആരോപിക്കപ്പെട്ടിട്ടുണ്ട്. അനുരഞ്ജനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ മുന്‍സര്‍ക്കാരിന്‍റെ കാലത്ത് വര്‍ധിപ്പിച്ചുവെങ്കിലും ആരോപിതമായ യുദ്ധകുറ്റങ്ങളുടെ അന്വേഷണകാര്യത്തില്‍ സിരിസേനയുടെ ഭരണകാലത്ത് പോലും പുരോഗതിയുണ്ടായില്ല. സംഹള ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ തമിഴ് സമുദായത്തിന്‍റെ അഭിലാഷങ്ങള്‍ നിറവേറ്റുമെന്ന് പ്രധാനമന്ത്രി മോദി പ്രത്യാശിച്ചു. “ശ്രീലങ്കയിലെ അനുരഞ്ജനം സംബന്ധിച്ച് ഞങ്ങള്‍ തുറന്ന മനസോടെ അഭിപ്രായങ്ങള്‍ കൈമാറി. വശീയ ഐക്യത്തിനായി എല്ലാ വിഭാഗങ്ങളേയും പരിഗണിച്ചുകൊണ്ടുള്ള തന്‍റെ രാഷ്ട്രീയ കാഴ്‌ചപ്പാടിനെപറ്റി രാജപക്‌സെ എന്നോട് പറഞ്ഞു.ശ്രീലങ്കന്‍ സര്‍ക്കാര്‍ അനുരഞ്ജന പ്രക്രിയ മുന്നോട്ട് കൊണ്ടുപോകുമെന്നും തുല്യതക്കും നീതിക്കും സമാധാനത്തിനും സ്വാഭിമാനത്തിനും വേണ്ടിയുള്ള തമിഴ്‌ജനതയുടെ അഭിലാഷം പൂര്‍ത്തീകരിക്കപ്പെടുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ട്,” സംഭാഷണത്തിന് ശേഷം പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ യാതനകളും ജീവിതോപാധി പ്രശ്നങ്ങളും സംബന്ധിച്ച മാനുഷിക പരിഗണന അര്‍ഹിക്കുന്ന കാര്യങ്ങളും സംഭാഷണത്തില്‍ ദീര്‍ഘചര്‍ച്ചയായി. ശ്രീലങ്കയുടെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകള്‍ വിട്ടുകൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്‍റ് രാജപക്‌സെ ഉറപ്പുനല്‍കി.

Intro:സന്യാസിക്കെന്താ കലോത്സവ വേദിയിൽ കാര്യമെന്ന് ചോദിക്കരുത്. കലോത്സവക്കാഴ്ച്ചയുടെ സുവർണ ജൂബിലിയിലാണ് സ്വാമി യതീന്ദ്ര തീർത്ഥ. 1962 മുതൽ സ്ഥിരം സംസ്ഥാന കലോത്സവക്കാഴ്ചക്കാരനായ സാമി യതീന്ദ്ര തീർത്ഥ മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാന കലോത്സവത്തിന് കാഞ്ഞങ്ങാടെത്തി. എറണാകുളം ജില്ലയ്ക്ക് കലോത്സവത്തിന്റെ ആതിഥേയത്വം ലഭിക്കാത്തത്തിന്റെ പ്രതിഷേധമായിരുന്നു മൂന്നു വർഷത്തെ ഇടവേള. ഇക്കുറി എറണാകുളം ജില്ലാ കലോത്സവം കഴിഞ്ഞ് കാസർകോടിന് നേരിട്ടെത്തിയ സാമി
ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

Body:.

Conclusion:.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.