ETV Bharat / bharat

'ലോകത്തിലെ പരാജയപ്പെട്ട രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറരുത്': പ്രൊഫ. കൗശിക് ബസുവുമായുള്ള പ്രത്യേക അഭിമുഖം - സാമ്പത്തിക വാർത്ത

നിലവിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ, ലോക്ക് ഡൗണിന്‍റെ ഫലപ്രാപ്‌തി, സാമ്പത്തിക പാക്കേജ്, ചൈനയുടെ സൈനിക ആക്രമണത്തോടുള്ള ഇന്ത്യയുടെ സാമ്പത്തിക പ്രതികരണം, ഇന്ത്യയുടെ അഞ്ച് ട്രില്യൺ യുഎസ്‌ഡി ആഭ്യന്തര ഉല്‍പാദന സ്വപ്‌നം എന്നിവയെക്കുറിച്ച് ലോക ബാങ്കിന്‍റെ മുൻ ചീഫ് ഇക്കണോമിസ്റ്റ് പ്രൊഫ. കൗശിക് ബസു ഈനാടു അസോസിയേറ്റ് എഡിറ്റര്‍ വിശ്വ പ്രസാദിന് നൽകിയ പ്രത്യേക അഭിമുഖം

Kaushik Basu on Indian economy  India's GDP growth  Business news  പ്രൊഫ. കൗശിക് ബസു  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ  സാമ്പത്തിക വാർത്ത  ആഭ്യന്തര ഉല്‍പാദന വളർച്ചാ നിരക്ക്
'ലോകത്തിലെ പരാജയപ്പെട്ട രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറരുത്': പ്രൊഫ. കൗശിക് ബസുവുമായുള്ള പ്രത്യേക അഭിമുഖം
author img

By

Published : Jul 14, 2020, 1:42 PM IST

1979 ൽ രേഖപ്പെടുത്തിയ -5.2 ശതമാനത്തിലും താഴെയായിരിക്കും 2020ലെ ഇന്ത്യയുടെ ആഭ്യന്തര ഉല്‍പാദന വളർച്ചാ നിരക്ക്. ഇത് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയായിരിക്കും. ഭിന്നിപ്പ് രാഷ്ട്രീയത്തിന്‍റെ വളര്‍ച്ചയും, ശാസ്ത്രത്തിനെ നിരസിക്കുന്ന പ്രവണതയെക്കുറിച്ചും കൗശിക് ബസു ആശങ്ക പ്രകടിപ്പിച്ചു. കൊവിഡ് പ്രതിസന്ധിക്ക് മുന്നില്‍ പരാജയപ്പെട്ട രാജ്യങ്ങൾ ചെയ്‌ത തെറ്റ് ഇന്ത്യ ആവര്‍ത്തിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രൊഫ. കൗശിക് ബസു 2012 മുതൽ 2016 വരെ ലോക ബാങ്കിന്‍റെ ചീഫ് ഇക്കണോമിസ്റ്റായിരുന്നു. കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായും അദ്ദേഹം സേവനം അനുഷ്‌ഠിച്ചിരിന്നു. ഇപ്പോൾ അമേരിക്കയിലെ കോർനെൽ സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് ഇദ്ദേഹം.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞു. 11 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ ചുരുങ്ങുമെന്ന് നിരവധി റേറ്റിംഗ് ഏജൻസികൾ പ്രവചിച്ചിട്ടുണ്ട്. മറുവശത്ത്, കൊവിഡ് വ്യാപനം അതിവേഗം ഉയരുകയാണ്.

Kaushik Basu on Indian economy  India's GDP growth  Business news  പ്രൊഫ. കൗശിക് ബസു  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ  സാമ്പത്തിക വാർത്ത  ആഭ്യന്തര ഉല്‍പാദന വളർച്ചാ നിരക്ക്
ആഭ്യന്തര ഉല്‍പാദനത്തിന്‍റെ 3.6 ശതമാനമാണ് ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നത്

നാം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ വ്യാപ്‌തിയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു? ഈ പ്രതിസന്ധി എത്ര മോശമാണ്?

ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി വളരെ ആശങ്കാജനകമാണ്. കൊവിഡ് മഹാമാരി ലോകമെമ്പാടും സാമ്പത്തിക മാന്ദ്യത്തിന് കാരണമായതിനാൽ ഇന്ത്യയിലെ അവസ്ഥ ഒരു പരിധി വരെ മനസ്സിലാക്കാം. എന്നാൽ പൊതുവായ മാന്ദ്യം ഒരു രാജ്യത്തിന്‍റെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ മാറ്റാൻ ഇടയാക്കരുത്. സമീപകാലത്ത് നാം കാണുന്നത് ഇന്ത്യ മിക്കവാറും എല്ലാ ആഗോള റാങ്കിംഗിലും പിന്നോട്ടു പോകുന്നതാണ്. 43 പ്രധാന സമ്പദ്‌വ്യവസ്ഥകൾക്കായി ഇക്കണോമിസ്റ്റ് മാസികയുടെ ഇക്കണോമിസ്റ്റ് ഇന്‍റലിജൻസ് യൂണിറ്റ് ഓരോ ആഴ്‌ചയും പ്രഖ്യാപിക്കുന്ന റാങ്കിംഗിൽ, വർഷങ്ങളായി അതിവേഗം വളരുന്ന ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഇത് ഇപ്പോൾ ഇരുപത്തി മൂന്നാം റാങ്കിലേക്ക് താഴ്ന്നു. കൊവിഡ് വ്യാപനത്തിന് രണ്ട് വർഷം മുമ്പാണ് ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ആരംഭിച്ചത്. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയ രീതി സമ്പദ്‌വ്യവസ്ഥയെ കൂടുതൽ താഴേക്കിറക്കി. ലോക്ക് ഡൗണിന് ശേഷം ഇന്ത്യയില്‍ തൊഴിലില്ലായ്‌മ നിരക്ക് 20 ശതമാനത്തിലധികം ഉയർന്നു. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആഭ്യന്തര വളർച്ചാ നിരക്ക് 4.2 ശതമാനമായി കുറഞ്ഞു

ഇന്ത്യ പുരോഗമിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു ഇന്ത്യൻ പൗരനെന്ന നിലയിൽ എനിക്ക് നിരാശ തോന്നുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ എനിക്ക് സർക്കാരുമായി വിയോജിപ്പുണ്ട്, എന്നിരുന്നാലും, ഈ സർക്കാർ സാമ്പത്തിക വളർച്ച കൈവരിക്കുമെന്നായിരുന്നു എന്‍റെ പ്രതീക്ഷ. ഇന്ത്യയുടെ പ്രകടനം എന്നെ വല്ലാതെ നിരാശപ്പെടുത്തി. അടിസ്ഥാനപരമായ സൗകാര്യങ്ങളും രാജ്യത്തിനുള്ളിലെ യുവാക്കളുടെ കഴിവും കണക്കിലെടുക്കുമ്പോൾ, ലോകത്തിലെ അതിവേഗം വളരുന്ന രാജ്യമാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്. എന്നാൽ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഇടിയുകയാണ്. 2020 ൽ ഇന്ത്യയുടെ വളർച്ച 1979ൽ രേഖപ്പെടുത്തിയ -5.2 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ട്. ഇത് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഏറ്റുവം മന്ദഗതിയിലുള്ള വളർച്ചയായിരിക്കും.

കേന്ദ്രസർക്കാരിന്‍റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ദുരിതാശ്വാസ പാക്കേജിനെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു? ഇത് സമ്പദ്‌വ്യവസ്ഥക്ക് ആവശ്യമായ ഉത്തേജനം നൽകുമോ?

20 ലക്ഷം കോടി രൂപ തീർച്ചയായും വലുതാണ്. ഇത് പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്‌ടനായിരുന്നു. ശരിയായി ഉപയോഗിച്ചാല്‍ നല്ല ഫലം ലഭിക്കും.

പാക്കേജിൽ ആവശ്യക്കാർക്ക് മതിയായതും നേരിട്ടുള്ളതുമായ വരുമാന പിന്തുണയില്ലെന്ന ശക്തമായ വാദമുണ്ട്. ഇതിനെക്കുറിച്ചുള്ള താങ്കളുടെ കാഴ്‌പ്പാട് എന്താണ്?

അതൊരു ശരിയായ വിമർശനമാണ്. ഈ പ്രതിസന്ധിക്കിടയിൽ ഉടൻ തന്നെ ദരിദ്രരുടെ കൈകളിലേക്ക് പണം എത്തിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യണം. നിർഭാഗ്യവശാൽ, അത്തരം നയപരമായ നടപടി നാം കാണുന്നില്ല. ഇക്കാരണത്താൽ, 20 ലക്ഷം കോടി രൂപാ പാക്കേജ് പ്രഖ്യാപിച്ചതിൽ ഞാൻ സന്തുഷ്‌ടനാണെന്ന് പറയുമ്പോഴും, മതിയായ ഫോളോ-അപ്പ് നടപടികളുടെ അസാന്നിധ്യത്തില്‍, ഇത് വെറുമൊരു തലക്കെട്ടായി മാത്രമായി അവശേഷിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. പദ്ധതികൾ നടപ്പാക്കാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തതാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുന്നതിന്‍റെ പ്രധാന കാരണം.

നിങ്ങളുടെ കാഴ്‌ചപ്പാടിൽ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടത്? കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ എത്രത്തോളം തുടരുമെന്ന് താങ്കള്‍ പ്രതീക്ഷിക്കുന്നു?

കൃത്യമായി ലോക്ക് ഡൗണ്‍ നടപടികൾ സ്വീകരിക്കാത്തതും, അത് മൂലം സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മന്ദഗതിയിലായതും വൈറസ് പടരാൻ കാരണമായി. ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ലോക്ക് ഡൗൺ കൈകാര്യം ചെയ്യുന്നതിന് നയങ്ങളെ പിന്തുണക്കാനുള്ള വിശദമായ പദ്ധതികൾ സർക്കാരിനുണ്ടായിരിക്കണമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. തൊഴിൽ നഷ്‌ടപ്പെട്ടവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സര്‍ക്കാരിന് പദ്ധതികൾ ഉണ്ടായിരിക്കണം. വിതരണ ശൃംഖലകൾ തകരുന്നില്ലെന്ന് ഉറപ്പാക്കാൻ നയങ്ങൾ ആവശ്യമാണ്. ആശുപത്രി സൗകര്യങ്ങളും, കൊവിഡ് പരിശോധനാ ലാബുകളും വളരെ വേഗം നിർമിക്കാനുള്ള പദ്ധതികളും ആവശ്യമായിരുന്നു. ഈ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ലോക്ക് ഡൗൺ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകും. ഇന്ത്യയിൽ സംഭവിച്ചത് ഇതാണ്. ഈ പിന്തുണാ നയങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം പെട്ടെന്നുതന്നെ വ്യക്തമായി.

തൊഴിലാളികള്‍ക്ക് ജോലി നഷ്‌ടപ്പെട്ടു. തുടന്ന് അവർ സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ തുടങ്ങിയപ്പോൾ വൈറസ് പടരാൻ തുടങ്ങി. ഏഷ്യയിലും ആഫ്രിക്കയിലും പകർച്ചവ്യാധി വളരെ കുറവാണ്. ലോക്ക്‌ ഡൗൺ എത്രത്തോളം നീണ്ടുനിൽക്കും എന്നത് കൊവിഡ് ഇന്ത്യയില്‍ എത്രത്തോളം തുടരുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതിൽ എനിക്ക് പ്രത്യേക അറിവില്ല. സാമ്പത്തിക പ്രത്യാഘാതങ്ങളെ സംബന്ധിച്ചിടത്തോളം നിലവിലെ അവസ്ഥ ഒരു നാഴികകല്ലായി അവലോകനം ചെയ്യപ്പെടും. അടിസ്ഥാനകാര്യങ്ങളുടെ കാര്യത്തിൽ, ഇന്ത്യ വളരെ ശക്തമാണ്. മികച്ച ഉന്നത വിദ്യാഭ്യാസം, വളരെ ശക്തമായിക്കൊണ്ടിരുന്ന ഒരു ഗവേഷണ മേഖല, വിവരസാങ്കേതിക മേഖലയിൽ വലിയ കരുത്ത് എന്നിവയെല്ലാം തന്നെ ഇന്ത്യ നേടിയിട്ടുണ്ട്. എന്നാൽ നാം വളരെയധികം നയപരമായ തെറ്റുകൾ വരുത്തുന്നുണ്ട്. ഈ കരുത്തുണ്ടായിട്ടും സമ്പദ്‌വ്യവസ്ഥ ദുർബലമാകുന്ന അവസ്ഥ ഒരു യഥാർഥ അപകടസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് എന്നെ വിഷമിപ്പിക്കുന്നു. ലൈസൻസ് പെർമിറ്റ് രാജിന്‍റെ നീണ്ട ചരിത്രമാണ് ഇന്ത്യയിലുള്ളത്. മുമ്പുണ്ടായിരുന്നതുപോലെ അനുമതികളുടെയും അമിത ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിന്‍റെയും ഒരു സംവിധാനം മുമ്പോട്ടുള്ള വഴിയില്‍ ദോഷം ചെയ്യും.

മിക്ക കുടിയേറ്റ തൊഴിലാളികളും സ്വദേശത്തേക്ക് മടങ്ങി. അണുബാധ ദിനംപ്രതി വർധിക്കുന്നതിനാൽ സമീപ ഭാവിയിൽ അവർ നഗരങ്ങളിലേക്ക് മടങ്ങില്ല. ഈ സാഹചര്യം നഗര-ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഈ പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യാം?

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു പ്രശ്‌നമാണിത്. ഇതിന് കാരണം ലോക്ക് ഡൗണിനൊപ്പമുള്ള പിന്തുണാ നയങ്ങളുടെ അഭാവമാണ്. എല്ലാ പ്രതിസന്ധികളും വിശ്വാസ്യത കുറക്കുന്നു. വളര്‍ച്ച നിരക്ക് വർധിപ്പിക്കുന്നതിനും സ്ഥാപനങ്ങളിലുള്ള വിശ്വാസവും ജീവനക്കാരുടെ ആത്മവിശ്വാസവും പുനർനിർമിക്കുന്നതിനും ധന നയങ്ങളുടെ സംയോജനം പ്രധാനമാണ്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഇന്ത്യയിലെ അസമത്വം വളരെ ഉയർന്നതാണെന്നും, കൊവിഡ് മഹാമാരി അസമത്വം ഉയര്‍ത്താൻ സാധ്യതയുണ്ടെന്നും താങ്കള്‍ സൂചിപ്പിച്ചിരിന്നു. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും?

ഒരു വർഷം മുമ്പ് നടത്തിയ ഓക്‌സ്‌ഫാം പഠനത്തിൽ ഇന്ത്യയിലെ ഒരു ശതമാനം ജനങ്ങളുടെ പക്കല്‍ രാജ്യ സമ്പത്തിന്‍റെ 73 ശതമാനവും കുന്നുകൂടിയിരിക്കുകയാണെന്ന് പറയുന്നു. സാമ്പത്തിക അസമത്വം ഉണ്ടാവുമെന്ന് ഒരു സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിൽ എനിക്കറിയാം. അവയിൽ ചിലത് വാസ്‌തവത്തിൽ സാമൂഹികമായ പ്രോത്സാഹനങ്ങൾ സൃഷ്‌ടിക്കാൻ ആവശ്യമാണ്. എന്നാൽ ഉയർന്ന തലത്തിൽ ഞങ്ങൾക്ക് അസമത്വം ആവശ്യമില്ല. ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയുള്ള ഒരു രാജ്യത്ത്, അത്തരം വലിയ സാമ്പത്തിക വ്യത്യാസങ്ങൾക്ക് ധാർമികമോ, രാഷ്ട്രീയമോ, സാമ്പത്തികമോ ആയ യുക്തിയില്ല.

ഒരു രാഷ്ട്രമെന്ന നിലയിൽ 2025 ഓടെ അഞ്ച് ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ആഗ്രഹം ഇന്ത്യക്കുണ്ട്. എന്നാൽ പകർച്ചവ്യാധി കാരണം നമ്മുടെ പൊതുജനാരോഗ്യ സംവിധാനം എത്രത്തോളം ദുർബലമാണെന്ന് നാം മനസിലാക്കി. ആഭ്യന്തര ഉല്‍പാദനത്തിന്‍റെ വെറും 3.6 ശതമാനം മാത്രമാണ് നാം ആരോഗ്യമേഖലക്കായി ചെലവഴിക്കുന്നത്, അത് വളരെ കുറവാണ്. വികസിത രാജ്യങ്ങളായ യുകെ 9.8 ശതമാനവും, ജർമ്മനി 11.1 ശതമാനവും ആരോഗ്യമേഖലക്കായി ചെലവഴിക്കുന്നു.

ആരോഗ്യമേഖലയിൽ ശരിയായ നിക്ഷേപം നടത്താതെ ഏതെങ്കിലും മികച്ച സാമ്പത്തിക വികസനം കൈവരിക്കാൻ കഴിയുമോ?

2025 ഓടെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന മോഹം മഹാമാരിക്ക് മുമ്പ് തന്നെ അസാധ്യമായിരുന്നു. അല്ലെങ്കില്‍ യുഎസ് ഡോളറിന്‍റെ മൂല്യം ഗണ്യമായി താഴ്ന്നു വരണം. ആരോഗ്യ മേഖലയില്‍ കൂടുതൽ നിക്ഷേപം ആവശ്യമാണ്. ഇത് ഇന്ത്യയില്‍ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രശ്‌നമാണ്. കഴിഞ്ഞ സർക്കാരുകള്‍ ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടു. ആരോഗ്യ മേഖലയില്‍ വേണ്ടത്ര നിക്ഷേപം നടത്തിയിട്ടില്ല. ബംഗ്ലാദേശ് പോലുള്ള ദരിദ്ര സമ്പദ്‌വ്യവസ്ഥ പോലും മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവെച്ചു. ഇപ്പോൾ ബംഗ്ലാദേശികളുടെ ആയുസ് ഇന്ത്യക്കാരുടെ ആയുസിനേക്കാൾ മൂന്ന് വർഷം കൂടുതലാണെന്നാണ് വാർത്ത.

ലഡാക്കിലെ ചൈനീസ് ആക്രമണത്തിനെതിരായ സാമ്പത്തിക പ്രതികരണത്തിന്‍റെ ഭാഗമായി ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കാൻ ഇന്ത്യ ഇപ്പോൾ ശ്രമിക്കുന്നു. ഇന്ത്യൻ ഉൽ‌പാദന മേഖലക്ക് ഇതിന്‍റെ ഗുണം ലഭിക്കുമോ?

ഇതൊരു പ്രതീകാത്മക പ്രവൃത്തിയാണ്. ഇത് നല്ലതോ ചീത്തയോ ആയ വലിയ ഫലമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല.

പുതിയ സാഹചര്യത്തിനനുസരിച്ച് സർക്കാർ വ്യാവസായിക നയങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ, നിരവധി വൻകിട വിദേശ കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് നിക്ഷേപം മാറ്റുമെന്ന് വ്യവസായ മേഖലയിലെ ചിലർ പറയുന്നു. ഇതിലെ യാഥാർഥ്യം എന്താണ്?

ആഗോള മൂലധനം ആകർഷിക്കാൻ ഇന്ത്യക്ക് വലിയ കഴിവുണ്ട്. ഇത് ഞാൻ നേരത്തെ പറഞ്ഞതുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഗോള മൂലധനത്തെ ആകർഷിക്കാനും വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയെ ആഗോള പട്ടികയിൽ ഒന്നാമതെത്തിക്കാനും കഴിയുന്ന അടിസ്ഥാന ശക്തികൾ ഇന്ത്യക്കുണ്ട്. നയരൂപീകരണത്തിൽ നാം വളരെ കുറച്ച് പ്രൊഫഷണലിസം മാത്രമാണ് കാണിക്കുന്നത്. വിപണികളുടെയും സ്ഥാപനങ്ങളുടെയും മേലുള്ള രാഷ്ട്രീയ നിയന്ത്രണത്തിൽ അത്തരം പ്രൊഫഷണലിസത്തെ മോശമായി ബാധിക്കുന്നു. കഴിഞ്ഞ മാർച്ചിൽ ഇന്ത്യ 16 ബില്യൺ ഡോളറിന്‍റെ മൂലധന ഒഴുക്ക് കണ്ടു. ഇത് ഒരു മാസത്തിലെ ഏറ്റവും വലിയ മൂലധന ഒഴുക്കായിരിന്നു. ചൈന വിട്ടുകളയുന്ന മൂലധനം വിയറ്റ്നാം, മെക്‌സിക്കോ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും, വളരെ കുറച്ച് അളവില്‍ ഇന്ത്യയിലേക്കും ഒഴുകുകയാണ്. പ്രൊഫഷണൽ നയരൂപീകരണവും ശാസ്ത്രത്തെയും എഞ്ചിനീയറിംഗിനെയും വിലമതിക്കുന്ന ഗ്രൂപ്പുകളിലുടനീളം വിദ്വേഷത്തിനുപകരം പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തുന്ന ഒരു ആധുനിക രാഷ്ട്രമെന്നതിന്‍റെ സൂചന നാം നൽകേണ്ടതുണ്ട്. വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിൽ വിശ്വാസം വഹിക്കുന്ന പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. നിർഭാഗ്യവശാൽ ഇന്ത്യ ഈ രംഗത്ത് ഇപ്പോള്‍ ശോഭിക്കുന്നില്ല.

കൊവിഡിനുശേഷം ആഗോള സാമ്പത്തിക ക്രമത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?

ആഗോള സാമ്പത്തിക രംഗത്ത് വളരെയധികം മാറ്റാങ്ങളുണ്ടാകും. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കുത്തനെ ഉയർച്ചയും, വിവരസാങ്കേതിക മേഖലയിൽ വളരെയധികം മുന്നേറ്റവും നടക്കുമെന്ന് ഞാൻ കരുതുന്നു. ആരോഗ്യമേഖല കൂടുതൽ വികസിക്കും. കൂടുതൽ ആശുപത്രികൾ, മികച്ച മരുന്ന്, വൈദ്യശാസ്ത്രത്തെയും ആരോഗ്യ സംരക്ഷണത്തെയും കുറിച്ചുള്ള പുതിയ ഗവേഷണങ്ങൾ, ജനങ്ങൾക്ക് ആരോഗ്യസംരക്ഷണം വ്യാപകമായി നൽകൽ എന്നിവ ഈ മുന്നേറ്റത്തിന്‍റെ ഭാഗമാകണം. ഇന്ത്യക്ക് സ്വാഭാവിക ശക്തിയുള്ള രണ്ട് മേഖലകളാണ് ഐടിയും, ആരോഗ്യ സംരക്ഷണവും.

തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങൾ ഈ മേഖലകളിൽ മുൻനിരയിലാണ്. എന്നാൽ ഈ ശക്തികൾ പ്രയോജനപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും, നാം ഇന്ത്യയുടെ രാഷ്ട്രീയ സ്ഥാപനങ്ങളെ ക്രമീകരിക്കേണ്ടതുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പത്രങ്ങൾ, മാസികകൾ, ടിവി എന്നിവ ഇന്ത്യയെ വളർച്ചാ നിരക്കിൽ മുന്നിൽ നിൽക്കുന്ന രാജ്യമായി ഉയര്‍ത്തിക്കാട്ടി. ഇപ്പോൾ അതിൽ നിന്നും മാറി ഇന്ത്യയെക്കുറിച്ച് ലോകമെമ്പാടും വളരെയധികം ആശങ്കകൾ നിലനില്‍ക്കുണ്ട്. പ്രത്യേകിച്ചും, ഭിന്നിപ്പ് രാഷ്ട്രീയത്തിന്‍റെ ഉയർച്ചയും ശാസ്ത്രത്തിനെ നിരസിക്കുന്ന പ്രവണതയും, ചോദ്യം ചെയ്യലിനെയും വിമർശനത്തെയും ചെറുക്കാനുള്ള പ്രവണതയുമാണ് ഇതിന് പ്രധാന കാരണം. ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ അനിവാര്യമാണ്. ലോകത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ട രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറരുത്. അതായത് എല്ലാ വിമർശനങ്ങളെയും ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചനയാണെന്ന് അടിവരയിട്ട് തള്ളിക്കളയുന്ന പ്രവണത നാം ഉപേക്ഷിക്കണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.