ന്യൂഡല്‍ഹി: ഇന്ത്യ, ബ്രസീൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലില്‍ അംഗത്വം നൽകണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. വികസ്വര രാജ്യങ്ങൾക്ക് മതിയായ പ്രാതിനിധ്യം കൗണ്‍സിലില്‍ നൽകണം. ബ്രിക്സ് സംബന്ധിച്ച് യാതൊന്നും ജി-7 ഉച്ചകോടി തീരുമാനിക്കില്ല. റെയ്‌സീന ഡയലോഗ് 2020ലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
റൈസീന ഡയലോഗ് ഇന്ത്യയുടെ സംഭാവനയാണ്. കോണ്‍ക്ലേവിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 700 അന്താരാഷ്ട്ര പ്രതിനിധികളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അതില്‍ 40 ശതമാനം പ്രതിനിധികളും സ്ത്രീകളകായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലിംഗ സമത്വത്തോടുള്ള ഇന്ത്യയുടെ നിലപാടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.