ന്യൂഡൽഹി: രാജ്യത്ത് പുതുതായി 24,248 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതർ ഏഴ് ലക്ഷത്തോട് അടുക്കുന്നു. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതർ 6,97,413 ആയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. നിലവിൽ 2,53,287 സജീവ കൊവിഡ് കേസുകളാണുള്ളതെന്നും 4,24,432 പേർ രോഗമുക്തി നേടിയെന്നും മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 425 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 19,693 ആയി.
അതേ സമയം മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,06,619 കടന്നു. സംസ്ഥാനത്ത് 8,822 പേരാണ് കൊവിഡ് മൂലം മരിച്ചത്. തമിഴ്‌നാട്ടിലെ കൊവിഡ് മരണം 1,510 ആയി. ഇതുവരെ സംസ്ഥാനത്ത് 1,11,151 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 99,444 ആയി. ജൂലൈ അഞ്ച് വരെ 99,69,662 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ഐസിഎംആർ അറിയിച്ചു.