ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 24,850 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 6,73,165 ആയി. നിലവിൽ 2,44,814 സജീവ കേസുകളാണ് രാജ്യത്തുള്ളത്. നാല് ലക്ഷത്തിലധികം പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിൽ 613 കൊവിഡ് മരണവും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 19,268 കടന്നു.
മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതർ രണ്ട് ലക്ഷം കടന്നു. 8,671 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. തമിഴ്‌നാട്ടിൽ 1,07,001 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിലെ കൊവിഡ് കേസുകൾ 97,200 കടന്നു. ജൂലയ് നാല് വരെ 97,89,066 കൊവിഡ് പരിശോധനകളാണ് നടത്തിയതെന്ന് ഐസിഎംആർ അറിയിച്ചു.