ന്യൂഡൽഹി: രാജ്യത്ത് പുതിയതായി 86,961 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1,130 മരണങ്ങളും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 87,882 ആയി. രാജ്യത്ത് ഇതുവരെ 54,87,581രോഗം സ്ഥിരീകരിച്ചു. ഇതിൽ 43,96,399 പേർക്ക് രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 10,03,299 പേരാണ്.
രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ 2,97,866 പേരാണ് ചികിത്സയിൽ കഴിയുന്നത്. 8,57,933 പേർ രോഗമുക്തരായി. കൊവിഡ് ബാധിച്ച് 32,216 പേർ ഇതുവരെ സംസ്ഥാനത്ത് മരിച്ചു. കർണാടകയിൽ 98,583 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 7,922 പേർ ഇതുവരെ മരിച്ചു. നാല് ലക്ഷത്തിലധികം പേർ രോഗമുക്തരായി. ആന്ധ്രാ പ്രദേശിൽ 81,763 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 5,30,711 പേർ രോഗമുക്തരായി. 5,302 പേർ മരിച്ചു. രാജ്യത്ത് ഇതുവരെ 6,43,92,594 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു. ഞായറാഴ്ച 7,31,534 സാമ്പിളുകൾ പരിശോധിച്ചു.