ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ ഒമ്പത് ദിവസങ്ങളിൽ ഇന്ത്യയിൽ 50,000ത്തിൽ താഴെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഒടുവിൽ 50000ത്തിൽ പരം ആളുകൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തത് നവംബർ ഏഴിനാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികൾ 88,45,127 ആയി. നിലവിൽ രാജ്യത്ത് 4,65,478 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്. 24 മണിക്കൂറിൽ 435 പേർ കൂടി രോഗം ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,30,070 ആയി. ഇതുവരെ രാജ്യത്ത് 82,49,579 പേരാണ് കൊവിഡ് രോഗമുക്തരായത്.
ഞായറാഴ്‌ച 8,61,706 സാമ്പിളുകളാണ് പരിശോധിച്ചതെന്നും കൊവിഡ് മുക്ത നിരക്ക് 93.09 ശതമാനമായെന്നും ഐസിഎംആർ അറിയിച്ചു. മഹാരാഷ്‌ട്രയിലാണ് കൂടുതൽ സജീവ കൊവിഡ് രോഗികൾ ഉള്ളത്. മഹാരാഷ്‌ട്രയിൽ 85,889 സജീവ കൊവിഡ് രോഗികളും കേരളത്തിൽ 74,922 സജീവ കൊവിഡ് രോഗികളും ഡൽഹിയിൽ 39,990 സജീവ കൊവിഡ് രോഗികളുമാണ് ഉള്ളത്.