ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,553 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ കൊവിഡ് -19 രോഗികള്‍ 17,265 ആയി ഉയർന്നു. കേസുകൾ എത്തിയതായി
ഇതുവരെ 2,546 പേർക്ക് രോഗം ഭേദമായതായി ആരോഗ്യ കുടുംബക്ഷേമ ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. ചികിത്സാ നിരക്ക് 14.75 ശതമാനമായി കണക്കാക്കുന്നു.
മാഹെ, കൊടഗ്, പൗരി, ഗർവാൾ എന്നിവിടങ്ങളിൽ 28 ദിവസങ്ങളായി കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഗോവ കൊവിഡ് ഫ്രീ സോൺ ആണ്. സർക്കാർ ഓഫീസുകളിൽ പാലിക്കേണ്ട മുൻകരുതൽ നടപടികളെക്കുറിച്ച് മന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.