ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്‍ വിമര്‍ശനം തള്ളി ഇന്ത്യ. ഇന്ത്യന്‍ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് ഇസ്ലാമിക റിപ്പബ്ലിക് ഓഫ് പാകിസ്ഥാന്‍റെ പത്രക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടെന്നും സാമുദായിക പ്രേരണയില്‍ നിന്നും പാകിസ്ഥാന്‍ വിട്ടുനില്‍ക്കണമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്‌തവ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദവും സ്വന്തം ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശത്തെ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്‍റെ അത്‌ഭുതകരമായ നിലപാടല്ല ഇതെന്നും എങ്കിലും ഇത്തരം പ്രസ്‌താവനകള്‍ ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്‌ചയാണ് രാമക്ഷേത്ര നിര്‍മാണത്തെ അപലപിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയത്.