ETV Bharat / bharat

ലോക്ക് ഡൗണിനിടെ 2000 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്ത് ‌ ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' പദ്ധതി സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒന്നിച്ച് പ്രർത്തിക്കണമെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് ചീഫ് പോസ്റ്റ് മാസ്റ്റേഴ്‌സ് ജനറലിനും ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.

India Post  Lockdown  COVID 19  Coronavirus  Medical Equipment  ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസ്  ഇന്ത്യ പോസ്റ്റ്  തപാല്‍ വകുപ്പ്  ലോക്ക് ഡൗൺ  കൊവിഡ് 19
ലോക്ക് ഡൗണിനിടെ 2000 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും വിതരണം ചെയ്‌തതായി ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസ്
author img

By

Published : May 23, 2020, 9:56 AM IST

ന്യൂഡല്‍ഹി: ലോക്ക് ഡൗൺ കാലയളവില്‍ 2,000 ടണ്ണിലധികം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു കൊടുത്തിട്ടുള്ളതായി ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസ്. ഇന്ത്യൻ പോസ്റ്റ് പേയ്മെന്‍റ് ബാങ്കിന്‍റെ ആധാർ ഇനേബിൾഡ് പേയ്മെന്‍റ് സിസ്റ്റം (എഇപിഎസ്) ഉപയോഗിച്ച് 1,500 കോടി രൂപ 85 ലക്ഷം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്‌തു. കൂടാതെ 760 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ വിവിധ പദ്ധതികൾ പ്രകാരം 75 ലക്ഷം ഇലക്ട്രോണിക് മണി ഓർഡറുകൾ (ഇഎംഒ) എത്തിച്ചു നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ആത്മനിർഭർ ഭാരത്' പദ്ധതി സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കണമെന്ന് വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് ചീഫ് പോസ്റ്റ് മാസ്റ്റേഴ്‌സ് ജനറലിനും ഇന്ത്യൻ പോസ്റ്റല്‍ സര്‍വീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. കൊവിഡ് പ്രതിസന്ധി കാലത്തെ തപാൽ വകുപ്പിന്‍റെ പ്രവർത്തനങ്ങളെപ്പറ്റി രവിശങ്കർ പ്രസാദ് വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തി. എൻജിഒകളുമായി സഹകരിച്ച് ഇന്ത്യൻ പോസ്റ്റല്‍ വകുപ്പ് ആറ് ലക്ഷത്തോളം ഭക്ഷണ, റേഷൻ കിറ്റുകൾ തൊഴിലാളികൾക്കും മുനിസിപ്പല്‍ പ്രവര്‍ത്തകര്‍ക്കും വിതരണം ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.