ETV Bharat / bharat

വിഭജനസമയത്ത് മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം" : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

giriraj singh  caa  National Register for Citizens  പൗരത്വ നിയമ ഭേദഗതി  ഗിരിരാജ് സിങ്
വിഭജനസമയത്ത് മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം" : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
author img

By

Published : Feb 21, 2020, 5:18 PM IST

പാറ്റ്ന: സ്വാതന്ത്ര്യത്തിന് ശേഷം നടന്ന വിഭജനത്തില്‍ മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് വിടുന്നതിലും, പാകിസ്ഥാന്‍ ഭാഗത്തുണ്ടായിരുന്ന ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും പറ്റിയ പരാജയമാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ബിഹാറിലെ പൂര്‍ണിയ ജില്ലയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ജനങ്ങള്‍ക്ക് അവബോധം സൃഷ്‌ടിക്കാന്‍ ബിജെപി നടത്തുന്ന പരിപാടികളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്.

വിഭജനസമയത്ത് മുസ്ലീങ്ങളെ പാകിസ്ഥാനിലേക്ക് അയക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം" : കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

"സ്വാതന്ത്ര്യം ലഭിച്ച ശേഷം മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെട്ടത് മുഹമ്മദ് അലി ജിന്നയാണ്. എന്നാല്‍ രാജ്യത്തെ എല്ലാ മുസ്ലീങ്ങളെയും പാകിസ്ഥാനിലേക്ക് വിടുന്നതിലും, പാക് ഭാഗത്തുണ്ടായിരുന്ന ഹിന്ദുക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും അന്നത്തെ അധികാരികള്‍ പരാജയപ്പെട്ടു. അതാണ് എല്ലാ പ്രശ്‌നങ്ങളുെടയും കാരണം. അന്ന് ആ വിഭജനം കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ ദേശീയ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടിവരില്ലായിരുന്നു". - ഗിരിരാജ് സിങ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.