ETV Bharat / bharat

കർതാർപൂർ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും പാകിസ്ഥാനും

author img

By

Published : Oct 24, 2019, 6:33 PM IST

പാകിസ്ഥാൻ -ഇന്ത്യ അതിർത്തിയിലെ കർതാർപൂർ സീറോ പോയിന്‍റിലാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.

കർതാർപൂർ

ലാഹോർ: ഇന്ത്യയിലെ സിഖ് തീർഥാടകർക്ക് രാജ്യത്തെ വിശുദ്ധ ദർബാർ സാഹിബ് സന്ദർശനത്തിന് അവസരം ഒരുക്കുന്ന ചരിത്രപരമായ കർതാർപൂർ ഇടനാഴി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള സുപ്രധാന കരാറിൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പുവച്ചു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ നരോവാൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള കർതാർപൂരിലെ ദർബാർ സാഹിബിനെയും ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ ദേരാ ബാബ നാനക് ദേവാലയത്തെയും ഇടനാഴി ബന്ധിപ്പിക്കുന്നു.
പാകിസ്ഥാൻ- ഇന്ത്യ അതിർത്തിയിലെ കർതാർപൂർ സീറോ പോയിന്‍റിലാണ് കരാർ ഒപ്പിടൽ ചടങ്ങ് നടന്നത്.

കർതാർപൂർ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും പാകിസ്ഥാനും

കരാറിന്‍റെ പ്രസക്ത ഭാഗങ്ങൾ:

  • എല്ലാ മതവിഭാഗത്തിൽ പെട്ട ഇന്ത്യക്കാർക്കും ഇന്ത്യൻ വംശജർക്കും ഒരുപോലെ ഈ ഇടനാഴി ഉപയോഗിക്കാം.
  • യാത്ര വിസ രഹിതമായിരിക്കും.
  • തീർഥാടകരുടെ കൈവശം പാസ്‌പോർട്ട് മാത്രം ഉണ്ടായാൽ മതി.
  • ഇന്ത്യൻ വംശജരായ ആളുകൾ അവരുടെ രാജ്യത്തിന്‍റെ പാസ്‌പോർട്ടിനൊപ്പം ഒസിഐ കാർഡും വഹിക്കേണ്ടതുണ്ട്.
  • ഇടനാഴി രാവിലെ മുതൽ സന്ധ്യ വരെ തുറന്നിരിക്കും. രാവിലെ യാത്ര ചെയ്യുന്ന തീർത്ഥാടകർ അതേ ദിവസം തന്നെ മടങ്ങണം.
  • അറിയിപ്പ് ദിവസങ്ങളിൽ ഒഴികെ, വർഷം മുഴുവനും ഇടനാഴി പ്രവർത്തിക്കും.
  • തീർഥാടകർക്ക് വ്യക്തികളായോ ഗ്രൂപ്പുകളായോ സന്ദർശിക്കാനും കാൽനടയായി യാത്ര ചെയ്യാനും സാധിക്കും
  • യാത്രാ തീയതിക്ക് 10 ദിവസം മുമ്പാണ് ഇന്ത്യ തീർഥാടകരുടെ പട്ടിക പാകിസ്ഥാനിലേക്ക് അയയ്ക്കുന്നത്. യാത്രാ തീയതിക്ക് നാല് ദിവസം മുമ്പ് തീർഥാടകർക്ക് സ്ഥിരീകരണം അയയ്ക്കും.
  • ‘ലങ്കാർ’, ‘പ്രസാദ വിതരണം' എന്നിവയ്ക്ക് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പാകിസ്ഥാൻ ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവ് അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ അവസാന 18 വർഷം ചെലവഴിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന പാകിസ്ഥാനിലെ നൊറോവൽ ജില്ലയിലെ ഗുരുദ്വാര ദർബാർ സാഹിബിലേക്ക് പ്രവേശിക്കാൻ കരാർ അനുവദിക്കും. ഇന്ത്യൻ തീർഥാടകരിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് ഇന്ത്യ പാകിസ്ഥാനോട് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും ഓരോ സന്ദർശകനും 20 യുഎസ് ഡോളർ ഫീസായി നൽകേണ്ടതാണ്. മൂന്നു ഘട്ട ചർച്ചകൾക്ക് ശേഷമാണ് കരാർ തീരുമാനിച്ചത്.

ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികത്തിന് മുന്നോടിയായി നവംബർ ഒൻപതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇടനാഴി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ നവംബറിൽ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ഇന്ത്യൻ മേഖലയിലെ കർതാർപൂർ ഇടനാഴിക്ക് ശിലാസ്ഥാപനം നടത്തിയിരുന്നു.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.