ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (2020-2021) സ്ഥാനാർഥിത്വ ക്യാമ്പയിനിനായി ഇന്ത്യയുടെ മുൻഗണനകൾ സംബന്ധിച്ച ലഘുലേഖ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ വെള്ളിയാഴ്ച പുറത്തിറക്കി. യുഎൻ സുരക്ഷാ സമിതിയുടെ അഞ്ച് താൽകാലിക അംഗങ്ങൾക്കുള്ള തെരഞ്ഞെടുപ്പ് ജൂൺ 17 ന് നടക്കും.
നേരത്തെ, 1950—1951, 1967—1968, 1972—1973, 1977—1978, 1984—1985, 1991—1992, 2011—2012 എന്നീ വർഷങ്ങളിൽ ഇന്ത്യ കൗൺസിലിലെ താൽകാലിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് ഈ വർഷം ഇന്ത്യ മാത്രമാണ് സ്ഥാനാർത്ഥി. എല്ലാ വർഷവും പൊതു അസംബ്ലി അഞ്ച് താൽകാലിക അംഗങ്ങളെ രണ്ട് വർഷക്കാലത്തേക്ക് തിരഞ്ഞെടുക്കുന്നു.