ETV Bharat / bharat

ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധത്തിൽ വിളളലായി പിത്തോറഗഡ് റോഡ്

author img

By

Published : May 11, 2020, 1:27 PM IST

ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിവ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടന നടത്തുകയും ചെയ്തതിന് ശേഷം അതിർത്തി തർക്കങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും സംഘർഷത്തിലായിരുന്നു.

Smita Sharma  India-Nepal relation  Diplomatic row  Pithoragarh road  Kailash Mansarovar  ഇന്ത്യ-നേപ്പാൾ  പിത്തോറഗഡ് റോഡ്  ഇന്ത്യ-നേപ്പാൾ നയതന്ത്ര ബന്ധത്തിൽ വിളളലായി പിത്തോറഗഡ് റോഡ്
രാജ്‌നാഥ് സിങ്ങ്

ന്യൂഡൽഹി: കൈലാഷ് മനസരോവർ യാത്ര ചുരുക്കുന്നതിനായി ഉത്തരാഖണ്ഡിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത റോഡ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയ്ക്കുന്നു. നേരത്തെ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയിൽ റോഡ് ഉദ്ഘാടനം ചെയ്യുന്നതിനെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി എതിർത്തിരുന്നു. എന്നാൽ ഇതിന് മറുപടിയായി അതിർത്തി ലംഘനം നടത്തിയെന്ന ആരോപണം ഇന്ത്യ നിഷേധിച്ചു. നേപ്പാൾ അവകാശപ്പെടുന്ന പ്രദേശമായ ചൈന അതിർത്തിക്കടുത്തുള്ള ധാർചുലയിലെ ലിപുലെഖിലേക്കുള്ള റോഡ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് വെള്ളിയാഴ്ച വീഡിയോ കോൺഫറൻസിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.

നേപ്പാൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന
  • Border Roads Organisation connects Kailash Mansarovar Route to China Border.

    While combating Covid-19 pandemic, BRO in Uttarakhand has connected Kailash Mansarovar route to Lipulekh pass at a ht of 17,060 ft; thus providing connectivity to border villages and security forces.

    — रक्षा मंत्री कार्यालय/ RMO India (@DefenceMinIndia) May 8, 2020 " class="align-text-top noRightClick twitterSection" data=" ">

ഇതിനോട് എതിർപ്പ് അറിയിച്ച നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രദേശത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഒഴിവാക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ “ഏകപക്ഷീയമായ നടപടി” എന്നാണ് നേപ്പാൾ ഇതിനെ വിശേഷിപ്പിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നിവ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടന നടത്തുകയും ചെയ്തതിന് ശേഷം അതിർത്തി തർക്കങ്ങളെച്ചൊല്ലി ഇരു രാജ്യങ്ങളും സംഘർഷത്തിലായിരുന്നു. കലാപാനിയെ ഇന്ത്യൻ പ്രദേശമായി ചിത്രീകരിക്കുന്ന പുതിയ രാഷ്ട്രീയ ഭൂപടങ്ങൾ കാഠ്മണ്ഡുവിൽ കടുത്ത എതിർപ്പിന് ഇടയാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.