ETV Bharat / bharat

ലഡാക്കിലേക്ക് ഇന്ത്യ കൂടുതല്‍ എയര്‍ പ്രതിരോധ മിസൈലുകള്‍ വിന്യസിക്കുന്നു

ആകാശ് മിസൈലുകള്‍ ഉള്‍പ്പെടുന്ന എയര്‍ ഡിഫന്‍സ് മിസൈലുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. ചൈനീസ് സേനയുടെ ഏത് വിധേനയുമുള്ള ആക്രമണം ഉണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കാനാണ് ഇന്ത്യ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്.

India moves air defence missile systems into Eastern Ladakh sector  Eastern Ladakh sector  ലഡാക്കിലേക്ക് ഇന്ത്യ കൂടുതല്‍ എയര്‍ ഡിഫെന്‍സ് മിസൈലുകള്‍ വിന്യസിക്കുന്നു  ആകാശ്  ലഡാക്  ഇന്ത്യ ചൈന സംഘര്‍ഷം  ചൈന  india china face off  akash missiles  chines army
ലഡാക്കിലേക്ക് ഇന്ത്യ കൂടുതല്‍ എയര്‍ ഡിഫെന്‍സ് മിസൈലുകള്‍ വിന്യസിക്കുന്നു
author img

By

Published : Jun 27, 2020, 7:28 PM IST

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രതിരോധം ഉറപ്പിക്കുന്നതിന്‍റെ ഭാഗമായി ലഡാക്കിലേക്ക് ഇന്ത്യ കൂടുതല്‍ എയര്‍ പ്രതിരോധ മിസൈലുകള്‍ വിന്യസിക്കുന്നു. നിയന്ത്രണ രേഖക്ക് സമീപം ചൈനീസ് ഫൈറ്റര്‍ എയര്‍ക്രാഫ്‌റ്റുകളും ഹെലികോപ്‌റ്ററുകളും പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നീക്കം. ചൈനീസ് സേനയുടെ ഏത് വിധേനയുമുള്ള ആക്രമണം ഉണ്ടാവുകയാണെങ്കില്‍ പ്രതിരോധിക്കാനാണ് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെയും ആര്‍മിയുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചത്.

കഴിഞ്ഞ രണ്ടാഴ്‌ചയായി ചൈനീസ് സൈന്യം സുഖോയ് 30 പോലുള്ള വിമാനങ്ങളും, ബോംബറുകളും ഇന്ത്യന്‍ അതിര്‍ത്തിക്ക് 10 കിലോമീറ്റര്‍ പരിധിയില്‍ പറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആകാശ് മിസൈലുകള്‍ ഉള്‍പ്പെടുന്ന എയര്‍ ഡിഫന്‍സ് മിസൈലുകളാണ് ഇന്ത്യ ഉപയോഗിക്കുന്നത്. എയര്‍ ക്രാഫ്‌റ്റുകളെയും ഡ്രോണുകളെയും വേഗത്തില്‍ കീഴ്‌പ്പെടുത്താന്‍ ഇവയ്‌ക്ക് കഴിയും. ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വിന്യസിക്കാനാവും വിധം ഇവയ്‌ക്ക് അനുയോജ്യമായ നവീകരണവും വരുത്തിയിട്ടുണ്ട്.

ദൗലത് ബെഗ് മേഖല, ഗാല്‍വന്‍ താഴ്‌വര, പട്രോളിങ് പോയിന്‍റ് 14, 15,17,17A ഹോട്ട് സ്‌പ്രിങ് മേഖല എന്നിവിടങ്ങള്‍ക്ക് സമീപമായാണ് ചൈനീസ് ഹെലിക്കോപ്‌റ്ററുകള്‍ പറക്കുന്നതായി കണ്ടെത്തിയതെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്‍റെ ഫൈറ്റര്‍ എയര്‍ ക്രാഫ്‌റ്റുകളും മേഖലയില്‍ സജീവമാണ്. മെയ് ആദ്യവാരം അതിര്‍ത്തിയില്‍ ചൈനീസ് പ്രതിരോധം ആരംഭിച്ച ഘട്ടം മുതല്‍ തന്നെ ഇന്ത്യ സുഖോയ് 30എംകെഐ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. കൂടാതെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷനാണ് ആകാശ് മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. 18000 മീറ്റര്‍ ഉയരത്തിലും, 30 കിലോമീറ്റര്‍ ദൂരത്തിലും പ്രഹരശേഷിയുള്ള ആകാശ്‌ മിസൈലുകള്‍ വേഗതയിലും കൃത്യതയിലും മുന്നില്‍ നില്‍ക്കുന്നു. ലഡാക് പോലുള്ള തന്ത്ര പ്രധാന മേഖലകളില്‍ വിന്യസിക്കാനാണ് ഇത്തരം മിസൈലുകള്‍ വികസിപ്പിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.