ന്യൂഡൽഹി: ഗിൽജിത്-ബാൾട്ടിസ്ഥാൻ മേഖലയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച പാകിസ്ഥാൻ സുപ്രീംകോടതിയുടെ ഉത്തരവില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു. ഗിൽജിത്, ബാൾട്ടിസ്ഥാൻ പ്രദേശങ്ങൾ ഉൾപ്പെടെ ജമ്മു കശ്‌മീർ, ലഡാക്ക് എന്നിവിടങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അധിനിവേശ പ്രദേശങ്ങൾ ഇസ്ലാമാബാദ് ഉടൻ ഉപേക്ഷിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പാകിസ്ഥാനെ അറിയിച്ചു.
നിയമവിരുദ്ധമായും ബലപ്രയോഗത്തിലൂടെയും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളിൽ പാകിസ്ഥാൻ സർക്കാരിനോ ജുഡീഷ്യറിക്കോ യാതൊരു അധികാരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.