ETV Bharat / bharat

ലോകത്തിന്‍റെ ഫാർമസിയായ ഇന്ത്യ അങ്ങനെ തന്നെ തുടരുമെന്ന് അശ്വിനി കുമാർ ചൗബെ

കൊവിഡ് -19 പകർച്ചവ്യാധി സമയത്ത് ലോകത്തെ സഹായിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതിനാൽ വിവിധ രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള മരുന്നുകൾ വിതരണം ചെയ്തതായി ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു.

author img

By

Published : May 29, 2020, 11:33 PM IST

MoS Health Choubey Hydroxychloroquine CorpGini Narendra Modi COVID-19 vaccine COVID-19 outbreak COVID-19 pandemic ന്യൂഡൽഹി കൊവിഡ് -19 ഹൈഡ്രോക്സിക്ലോറോക്വിൻ ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ കോർപ്ഗിനി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് ദുവ
ലോകത്തിന്‍റെ ഫാർമസിയായ ഇന്ത്യ അങ്ങനെ തന്നെ തുടരുമെന്ന് അശ്വിനി കുമാർ ചൗബെ

ന്യൂഡൽഹി: കൊവിഡ് -19 പകർച്ചവ്യാധി സമയത്ത് ലോകത്തെ സഹായിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതിനാൽ വിവിധ രാജ്യങ്ങൾക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ പോലുള്ള മരുന്നുകൾ വിതരണം ചെയ്തതായി ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ പറഞ്ഞു. കോർപ്ഗിനി സംഘടിപ്പിച്ച 'ദി ഫ്യൂച്ചർ ഓഫ് ഹെൽത്ത് കെയർ, ഫാർമ, അനുബന്ധ വ്യവസായങ്ങൾ' എന്ന വിഷയത്തിൽ വെബിനാറിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചൗബെ. ലോകത്തിന്‍റെ ഫാർമസിയായ ഇന്ത്യ അങ്ങനെ തന്നെ തുടരുമെന്നും ചൗബെ പറഞ്ഞു. നിലവിൽ ഇന്ത്യയിൽ 641 ടെസ്റ്റ് ലാബുകളുണ്ട്. ടെസ്റ്റിംഗ് മെഷീനുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നു. മെയ് 31 ന് ഒരു ദിവസം ഒരു ലക്ഷം ടെസ്റ്റുകൾ നടത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പ്രതിദിനം 1,22,000 ടെസ്റ്റുകൾ നടത്തുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ മികച്ച പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആഗോളതലത്തിൽ വാക്സിൻ വിപണിയുടെ 60 ശതമാനം ഇന്ത്യ നിയന്ത്രിക്കുന്നു. ഇന്ത്യയിൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സമയപരിധി 10 വർഷത്തിൽ നിന്ന് ഒരു വർഷമായി കുറച്ചതായി ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ അലയൻസ് സെക്രട്ടറി ജനറൽ സുദർശൻ ജെയിൻ പറഞ്ഞു. ബയോ-തുല്യത ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള മികച്ച ലക്ഷ്യസ്ഥാനമാണ് ഇന്ത്യ. സെപ്റ്റംബർ അല്ലെങ്കിൽ ഡിസംബർ മാസത്തോടെ ഈ മഹാമാരിക്ക് പരിഹാരം കാണുമെന്ന് ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് ദുവ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.