ETV Bharat / bharat

മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ശരിയായ ദിശയിൽ: ഖുഷ്ബു - ബി.ജെ.പിയിൽ ചേർന്ന ശേഷം

ഖുഷ്ബുവിനെ കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് രണ്ട് നേതാക്കളായ മദൻ രവിചന്ദ്രനും ശരവണ കുമാരനും ബിജെപിയിൽ ചേർന്നിരിന്നു

Khushboo Sundar  India is in right direction  Modiji  khushboo in BJP  khushboo quits congress  ന്യുഡൽഹി  ഖുഷ്ബു സുന്ദർ  ബി.ജെ.പിയിൽ ചേർന്ന ശേഷം  പ്രധാന മന്ത്രി നരേന്ദ്രമോദി
മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ശരിയായ ദിശയിൽ; ഖുഷ്ബു
author img

By

Published : Oct 12, 2020, 6:58 PM IST

ന്യുഡൽഹി: പ്രധാന മന്ത്രിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ശരിയായ ദിശയിലെന്ന് ബി.ജെ.പിയിൽ ചേർന്ന ശേഷം ഖുഷ്ബു സുന്ദർ. പ്രധാന മന്ത്രി നരേന്ദ്രമോദിയിൽ തനിക്ക് പരിപൂർണമായ വിശ്വാസം ഉണ്ടെന്നും ഇന്ത്യ മോദിയുടെ ഭരണത്തിൽ മുന്നോട്ട് നിങ്ങേണ്ടതുണ്ടെന്നും മുൻ കോൺഗ്രസ് വക്താവും അഭിനയത്രിയുമായ ഖുഷ്ബു സുന്ദർ പറഞ്ഞു.

ഖുഷ്ബുവിനെ കൂടാതെ തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് രണ്ട് നേതാക്കളായ മദൻ രവിചന്ദ്രനും ശരവണ കുമാരനും ബിജെപിയിൽ ചേർന്നിരുന്നു. ബിജെപിയിൽ ചേർന്ന ശേഷം സോണിയ ഗാന്ധിക്ക് എഴുതിയ കത്തിൽ താൻ 2014ലെ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടി തോറ്റ് നിൽക്കുമ്പോഴാണ് കോൺഗ്രസിൽ ചേർന്നതെന്നും അംഗീകാരമോ പ്രശസ്തിയോ ആഗ്രഹിക്കാതെയാണ് പ്രവർത്തിച്ചതെന്നും ഖുഷ്ബു പറയുന്നു. കോൺഗ്രസിൽ ഉയർന്ന തലത്തിലെ ഘടകങ്ങൾക്ക് അടിസ്ഥാന യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും പാർട്ടിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ അടിച്ചമർത്തുകയാണെന്നും കത്തിൽ ഖുഷ്ബു പറഞ്ഞു. വളരെ ചിന്തിച്ചാണ് താൻ കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവെക്കുന്നതെന്നും ഖുഷ്ബു കൂട്ടിച്ചേർത്തു. ഖുഷ്ബു സിനിമയിൽ വന്ന ശേഷമാണ് ഡിഎംകെയിൽ ചേർന്നത്. തുടർന്ന് കോൺഗ്രസില്‍ ചേർന്നു.

കോൺഗ്രസിലായിരുന്നപ്പോൾ പ്രധാനമന്ത്രിയേയും ബിജെപിയെയും ശക്തമായി വിമർശിച്ചയാളാണ് ഖുഷ്ബു സുന്ദർ. അതുകൊണ്ട് തന്നെ മുമ്പ് ബിജെപിയുടെ നേതാക്കളെ വിമർശിച്ച ഖുഷ്ബുവിന് ബിജെപി എന്താണ് നൽകുന്നതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഖുഷ്ബുവിന്‍റെ പങ്ക് എന്താണെന്നുമുള്ള ചോദ്യം ഉയരുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.