ETV Bharat / bharat

നേപ്പാളിന് കൊവിഡ് പിസിആർ കിറ്റുകൾ സമ്മാനിച്ച് ഇന്ത്യ - പോളിമറേസ് ചെയിൻ റിയാക്ഷൻ

ടെസ്റ്റ് കിറ്റുകൾ മഹാരാഷ്ട്രയിലെ പൂനെയിൽ മൈലാബിലാണ് നിർമ്മിച്ചത്. ഏപ്രിൽ 22 ന് അംബാസഡർ ക്വാത്ര 23 ടൺ മരുന്നുകൾ നേപ്പാൾ സർക്കാരിന് കൈമാറിയിരുന്നു.

India gifts COVID-19 PCR test kits to Nepal  COVID-19 PCR test kits  Nepal  COVID-19 PCR test kits  India  കാഠ്മണ്ഡു  ആന്‍റിബോഡി ടെസ്റ്റ് കിറ്റുകൾ  പോളിമറേസ് ചെയിൻ റിയാക്ഷൻ  നേപ്പാൾ
പിസിആർ കിറ്റുകൾ സമ്മാനിച്ച് ഇന്ത്യ
author img

By

Published : May 17, 2020, 2:09 PM IST

കാഠ്മണ്ഡു: പോളിമറേസ് ചെയിൻ റിയാക്ഷനും (പിസിആർ) ആന്‍റിബോഡി ടെസ്റ്റ് കിറ്റുകളും നേപ്പാളിന് സമ്മാനിച്ച് ഇന്ത്യ. ഇത് രാജ്യത്തെ 30,000 ത്തോളം ആളുകളിൽ കൊവിഡ് -19 പരിശോധന നടത്താൻ ആരോഗ്യ വിദഗ്ധരെ സഹായിക്കും.

പാത്തോഡെക്റ്റ് കൊവിഡ് -19 ക്വാളിറ്റേറ്റീവ് ആർ‌ടി പി‌സി‌ആർ ടെസ്റ്റ് കിറ്റുകൾ അടങ്ങുന്ന ചരക്ക് ഇന്ന് രാവിലെ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാട്ര നേപ്പാളി ആരോഗ്യമന്ത്രി ഭാനുഭക്ത ധക്കലിന് കൈമാറി.

ടെസ്റ്റ് കിറ്റുകൾ മഹാരാഷ്ട്രയിലെ പൂനെയിൽ മൈലാബിലാണ് നിർമ്മിച്ചത്. ഏപ്രിൽ 22 ന് അംബാസഡർ ക്വാത്ര 23 ടൺ മരുന്നുകൾ നേപ്പാൾ സർക്കാരിന് കൈമാറിയിരുന്നു.

കൊവിഡ് -19നെ പൊതു വെല്ലുവിളിയായി കണക്കാക്കി പ്രവർത്തിക്കണമെന്നും ഇതിനെതിരെ ഒരുമിച്ച് പോരാടാനുള്ള നേതാക്കളുടെയും രണ്ട് രാജ്യങ്ങളിലെ ജനങ്ങളുടെയും നിരന്തര സഹകരണമായാണ് മരുന്നുകളും ടെസ്റ്റ് കിറ്റുകളും സമ്മാനിക്കുന്നതെന്നും ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.