അഹമ്മദാബാദ്: രാജ്യത്തിന്‍റെ ഭൂമിയില്‍ കണ്ണുള്ളവര്‍ക്ക് ഉചിതമായ മറുപടി കൊടുക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി. രാജ്യത്തിന്‍റെ പരമാധികാരവും ടെറിട്ടോറിയല്‍ ഇന്‍റഗ്രിറ്റിയും മഹിമയും സംരക്ഷിക്കാന്‍ ഇന്ത്യ പൂര്‍ണമായും സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളോടുള്ള രാജ്യത്തിന്‍റെ സമീപനം മാറിയിട്ടുണ്ട്. നമ്മുടെ ധീരരായ സൈനികര്‍ രാജ്യത്തിനെതിരെ കണ്ണുള്ളവര്‍ക്ക് ഉചിതമായ മറുപടി നല്‍കാന്‍ സജ്ജമാണെന്നും മോദി വ്യക്തമാക്കി. അതിര്‍ത്തികളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും മുമ്പത്തേക്കാള്‍ ശക്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ ജന്മവാര്‍ഷിക ദിനത്തില്‍ ഗുജറാത്തില്‍ നിന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തെ പിന്തുണക്കുന്ന ശക്തികളെ പരാജയപ്പെടുത്താന്‍ എല്ലാ രാഷ്‌ട്രങ്ങളും ഒന്നിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുല്‍വാമ ആക്രമണത്തില്‍ സൈനികരുടെ വേര്‍പാടില്‍ ചിലര്‍ ദുഖിതരായിരുന്നില്ലെന്നത് രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ല. ഇത്തരം ആളുകള്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും രാജ്യത്തിന്‍റെ താല്‍പര്യത്തിനായി ഇത്തരം രാഷ്‌ട്രീയം ഉപയോഗിക്കരുതെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. കൊവിഡ് യോദ്ധാക്കളെ 130 കോടി ഇന്ത്യന്‍ ജനതയും ബഹുമാനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുക്കണക്കിന് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ഇന്ത്യയെ ഇന്ന് കാണുന്ന രൂപത്തിലാക്കാന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രധാന പങ്കുവഹിച്ചെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2014 മുതല്‍ ഏകതാ ദിനമായി രാജ്യം ആചരിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.