ETV Bharat / bharat

എന്തിന് ഈ ഉട്ടോപ്യന്‍ ജീവിതം?

സിംഗപ്പൂരും ഹോങ്ങ്‌കോങ്ങുമെല്ലാം അതിവേഗം അനുമതികള്‍ നല്‍കിയും നിയന്ത്രണങ്ങളില്‍ സുതാര്യത വരുത്തിയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പരസ്പരം അതിശക്തമായി പോരാടികൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും ആഴത്തില്‍ വേരോടിയ ഉദ്യോഗസ്ഥ തല കുരുക്കുകളില്‍ പെട്ട് കിടക്കുകയാണ്

WHY LIVE IN UTOPIA?  കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍  എഫ് ഡി ഐ  ബഹിരാകാശം  നിക്ഷേപകരെ  സ്ഥിതിവിവര കണക്കുകള്‍
എന്തിന് ഈ ഉട്ടോപ്യന്‍ ജീവിതം?
author img

By

Published : Mar 21, 2020, 9:46 PM IST

ലോക്സഭയില്‍ ബജറ്റിനെ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നവേളയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമായിരിക്കുന്നു എന്നുള്ള സംതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. എന്നാല്‍ ഇവര്‍ തന്നെയാണ് രണ്ട് മാസം മുന്‍പ് രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഇല്ല എന്ന് വെട്ടി തുറന്ന് നിഷേധിച്ചത്. താന്‍ തന്നെ സാമ്പത്തിക വികസന സര്‍വ്വെ കണക്കെടുപ്പ് നടത്തിയിരിക്കുന്നതിനാല്‍ വിദേശത്തു നിന്ന് നേരിട്ട് എഫ് ഡി ഐ അടക്കം വരുന്നുണ്ട് എന്നാണ് വിജയാവേശത്തോടെ ധനകാര്യ മന്ത്രി വ്യക്തമാക്കിയത്. സി എ ജി, ആര്‍ ബി ഐ, സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ലോക ബാങ്ക് എന്നിങ്ങനെയുള്ള നിരവധി സ്ഥാപനങ്ങള്‍ കുറച്ച് കാലമായി വളര്‍ച്ചാ നിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുകയായിരുന്നു. വാഹനങ്ങള്‍, ഊര്‍ജ്ജം, പ്രകൃതി വാതകം, കൃഷി, കെട്ടിട നിര്‍മ്മാണം തുടങ്ങിയ മേഖലകൾ മുരടിച്ച അടിസ്ഥാനത്തിലാണ് അവര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്. ഒരിക്കല്‍ പോലും സര്‍ക്കാര്‍ ഈ മുന്നറിയിപ്പുകള്‍ ചെവികൊള്ളാന്‍ തയ്യാറായിട്ടില്ല. എന്നിട്ടിപ്പോള്‍ തിരുത്തല്‍ നടപടികള്‍ നടത്താന്‍ ആരംഭിച്ചവര്‍ അതൊക്കെ ഫലം കണ്ടു തുടങ്ങി എന്നുള്ള ചിത്രമാണ് നല്‍കുന്നത്. ഇത് ധനകാര്യ മന്ത്രാലയത്തിന്റെ എടുത്തു ചാട്ടമാണ് പ്രതിഫലിപ്പിക്കുന്നത്. 2019-ല്‍ ഏപ്രിലിനും നവംബറിനുമിടയില്‍ ഉണ്ടായ 24.4 ഡോളര്‍ ( 7133 കോടി രൂപ) എന്നത് കഴിഞ്ഞ വര്‍ഷത്തെ മൂന്ന് ദശലക്ഷം എന്നതുമായി തട്ടിച്ചു നോക്കുമ്പോള്‍ കുറവാണ് എന്ന കണക്കുകള്‍ മന്ത്രി പറയുന്നു.

2019-ല്‍ എഫ് ഡി ഐ കള്‍ ആകര്‍ഷിക്കുവാന്‍ കഴിഞ്ഞ ആദ്യ 9 രാജ്യങ്ങളുടെ പട്ടിക മുന്നാഴ്ച മുന്‍പ് യു എന്‍ ഒ പുറത്തിറക്കുകയുണ്ടായി. ഇതില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം അമേരിക്ക, ചൈന, സിംഗപ്പൂര്‍ എന്നിവ ഇടം പിടിക്കുന്നു. ബ്രസീല്‍, യു കെ, ഹോങ്ങ്‌കോങ്ങ്, ഫ്രാന്‍സ് എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. തുടര്‍ന്നുള്ള എട്ടാം സ്ഥാനം മാത്രമേ ഇന്ത്യക്ക് പിടിച്ചെടുക്കാനായിട്ടുള്ളൂ. അമേരിക്കക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രമെ എഫ് ഡി ഐ കള്‍ ഇന്ത്യക്ക് ആകര്‍ഷിക്കുവാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇന്ത്യയേക്കാള്‍ മൂന്നിരട്ടി എഫ് ഡി ഐ ചൈനക്ക് ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോഴും വന്‍ വിജയം ആഘോഷിക്കാന്‍ തയ്യാറാവുന്നത് തീര്‍ത്തും അതിശയിപ്പിക്കുന്നു!

കഴിഞ്ഞ 20 വര്‍ഷത്തെ സ്ഥിതിവിവര കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2016 ജനുവരിക്കും ഡിസംബറിനുമിടയിലാണ് പരമാവധി എഫ് ഡി ഐ ഒഴുക്ക് ഉണ്ടായിരിക്കുന്നത് എന്ന് കാണാം. ഈ തോത് എത്തിപിടിക്കുവാന്‍ കഴിയാതെ വന്നതിനാല്‍ 6 മാസങ്ങള്‍ക്ക് മുന്‍പ് ചില പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കല്‍ക്കരി ഖനനം, കരാര്‍ ഉല്‍പ്പാദനം എന്നിവയില്‍ 100% എഫ് ഡി ഐ അനുവദിച്ച വേളയില്‍ തന്നെയാണ് ഒറ്റ ബ്രാന്‍ഡ് ചില്ലറ വ്യാപാര നിയന്ത്രണങ്ങളില്‍ അയവുകള്‍ വരുത്തിയതും. ഇവയെല്ലാം ഫലം ഉളവാക്കും എന്ന വലിയ പ്രതീക്ഷയാണ് ഉള്ളത്. പ്രതിരോധം ബഹിരാകാശം എന്നീ മേഖലകളില്‍ എഫ് ഡി ഐ അനുവദിക്കാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ അതുവഴി ആകെ ആകര്‍ഷിക്കാനായത് ഏതാണ്ട് 1800 കോടി രൂപയാണ്. ലക്ഷ്യങ്ങള്‍ എത്തി പിടിക്കുവാന്‍ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് ഒരു ആത്മ പരിശോധന നടത്തി മുന്നോട്ട് പോകുന്നതിനു പകരം സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യമായ അമിത ആത്മ വിശ്വാസം രാജ്യത്തിന്റെ ദീര്‍ഘകാല താല്‍പ്പര്യങ്ങളെ ഹനിക്കുന്ന തരത്തിലുള്ള ഉത്തരവാദിത്ത ബോധമില്ലാത്ത സമീപനത്തിലേക്കാണ് നയിക്കുന്നത്. ബംഗ്ലാദേശില്‍ 2018-മായി താരതമ്യം ചെയ്യുമ്പോള്‍ 2019-ല്‍ എഫ് ഡി ഐ ഒഴുക്ക് കുറയുകയാണ് ഉണ്ടായത്. പാകിസ്ഥാനില്‍ 20% മാണ് കുറവുണ്ടായത്. ആവശ്യത്തിന് നൈപുണ്യമില്ലാത്തതിനാലും തൊഴില്‍ വിപണിയും ആരോഗ്യ പരിപാലനവും ഇല്ലാത്തതിനാലും ഇന്ത്യ വളര്‍ച്ചയുടെ കാര്യത്തില്‍ ഏറെ പിറകിലാണെന്ന് ലോക സാമ്പത്തിക ഫോറം (ഡബ്ലിയു ഇ എഫ്) വ്യക്തമാക്കി കഴിഞ്ഞതാണ്. എവിടെയാണ് പരിഹാര നടപടികള്‍ എടുക്കേണ്ടത്.

4 മാസങ്ങള്‍ക്ക് മുന്‍പ് ന്യുയോര്‍ക്കിലെ ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തില്‍ ഇന്ത്യയെ മികച്ച അവസരങ്ങളുള്ള രാജ്യമെന്ന നിലയില്‍ മുതല്‍ മുടക്ക് കേന്ദ്രമാക്കി മാറ്റണമെന്ന് വേദിയില്‍ ഇരിക്കുന്നവരോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ടായിരുന്നു. ഇന്ത്യയിലെ മുതല്‍ മുടക്കുകളെ കുറിച്ചൂം അത്തരം മുതല്‍ മുടക്കുകള്‍ക്ക് രാജ്യത്ത് നിലവിലുള്ള അനുകൂല ഘടകങ്ങളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. പക്ഷെ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും മുന്‍ കൈ എടുക്കലുകള്‍ ഉണ്ടാകുന്നില്ല എന്ന ദൗഭാഗ്യകരമായ സ്ഥിതി നിര്‍വധി പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നു. സര്‍ക്കാര്‍ ചില അടിസ്ഥാന പ്രശ്‌നങ്ങള്‍ കൈ കാര്യം ചെയ്യുന്നുണ്ടെങ്കിലും ഇനിയും ഏറെ വെല്ലുവിളികള്‍ അതിനു മുന്നിലുണ്ട് എന്ന് പറഞ്ഞുകൊണ്ട് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) ഇന്ത്യയുടെ ഭാഗത്ത് ഇപ്പോള്‍ തന്നെ തെറ്റുകള്‍ കണ്ടെത്തി കഴിഞ്ഞു. പെട്ടെന്ന് പ്രശ്‌ന പരിഹാര നടപടികള്‍ കൊണ്ടുവരുന്നില്ല എന്നതിനാല്‍ അന്താരാഷ്‌ട്ര മത്സരക്ഷമത സൂചികയിലും ഇന്ത്യ മുപ്പതിടങ്ങള്‍ താഴത്തേക്ക് ഇറങ്ങി. അനുകൂലമായ വ്യാപാര അടിസ്ഥാനത്തിന്റെ പേരില്‍ 63ആം റാങ്കിലേക്ക് ഇന്ത്യ ഉയര്‍ന്നിരുന്നുവെങ്കിലും പിന്നോക്കാവസ്ഥ അതിനെ ഇപ്പോഴും വലക്കുന്നുണ്ട്. 2024-25 ആകുമ്പോഴേക്കും 100 ലക്ഷം കോടി രൂപ എന്ന അടിസ്ഥാന ഫണ്ട് സ്വരൂപിക്കാനുള്ള വിഭവങ്ങള്‍ കണ്ടെത്തുകയെന്ന അടിസ്ഥാന അജണ്ട തുടക്ക ഘട്ടം പോലും എത്തിയിട്ടില്ല എന്നതാണ് വസ്തുത. സിംഗപ്പൂരും ഹോങ്ങ്‌കോങ്ങുമെല്ലാം അതിവേഗം അനുമതികള്‍ നല്‍കിയും നിയന്ത്രണങ്ങളില്‍ സുതാര്യത വരുത്തിയും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി പരസ്പരം അതിശക്തമായി പോരാടികൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ഇപ്പോഴും ആഴത്തില്‍ വേരോടിയ ഉദ്യോഗസ്ഥ തല കുരുക്കുകളില്‍ പെട്ട് കിടക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ തുടച്ചു നീക്കിയാല്‍ മാത്രമേ വിദേശ മുതല്‍ മുടക്കുകള്‍ ഒഴുകി എത്തൂ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.