ETV Bharat / bharat

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ വൈകും - യൂറോപ്യന്‍ യൂണിയൻ

ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാൻ നടത്തുന്ന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും ഒരു ഉന്നതതല വ്യാപാര മുതല്‍മുടക്ക് ചര്‍ച്ചാ സമിതിക്ക് രൂപം നല്‍കിയിട്ടും അത്തരമൊരു കരാര്‍ ഏറെ കാലമായി രൂപീകരിക്കാത്തതിനാൽ സമീപ ഭാവിയിലൊന്നും അത് യാഥാർഥ്യമാകാൻ പോകുന്നില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഈ വിഷയത്തെക്കുറിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ അരൂണിം ഭുയാന്‍ എഴുതിയ ലേഖനം.

India-EU free trade agreement  European Union  trade agreement unlikely in near future  high-level dialogue on trade  ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍  സ്വതന്ത്ര വ്യാപാര കരാര്‍  അരൂണിം ഭുയാന്‍  Arunim Bhuyan  യൂറോപ്യന്‍ യൂണിയൻ  സമ്പദ് വ്യവസ്ഥ
ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സമീപ ഭാവിയിൽ നടക്കാന്‍ പോകുന്നില്ലെന്ന് വിദഗ്‌ധർ
author img

By

Published : Jul 18, 2020, 2:22 PM IST

Updated : Jul 18, 2020, 2:37 PM IST

ന്യൂഡല്‍ഹി: ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ സമീപ ഭാവിയിലൊന്നും നടക്കാന്‍ പോകുന്നില്ലെന്ന് വിദഗ്‌ധർ. ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാൻ നടത്തുന്ന ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിനായി ഇന്ത്യയുടെയും യൂറോപ്യന്‍ യൂണിയന്‍റെയും ഒരു ഉന്നതതല വ്യാപാര മുതല്‍ മുടക്ക് ചര്‍ച്ചാ സമിതിക്ക് രൂപം നല്‍കിയിട്ടും അത്തരമൊരു കരാര്‍ ഏറെ കാലമായി രൂപീകരിക്കാത്തതിനാൽ സമീപ ഭാവിയിലൊന്നും അത് യാഥാർഥ്യമാകാൻ പോകുന്നില്ലെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.

കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനുമായി വിയറ്റ്‌നാം ഒപ്പു വെച്ച ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ഇന്ത്യക്ക് അനുകൂലമല്ലാത്ത മറ്റൊരു ഘടകം. പണക്കൊഴുപ്പുള്ള യൂറോപ്യന്‍ വിപണിയിലേക്ക് കടന്നു ചെല്ലാനായി ഈ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും ഏറെ കാലമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഈ മാസം 15 ന് ഓണ്‍ലൈനില്‍ നടന്ന ഇന്ത്യാ-യൂറോപ്യന്‍ യൂണിയന്‍ 15-ാം ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ചാള്‍സ് മൈക്കലും, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡര്‍ ലെയ്‌നും പങ്കെടുത്തു. ഈ ഉച്ചകോടിയില്‍ രാഷ്ട്രീയ, സുരക്ഷാ ബന്ധങ്ങള്‍, വ്യാപാരം, മുതല്‍ മുടക്ക്, സാമ്പത്തിക മേഖലകളിലെ സഹകരണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്നിവയെല്ലാം ഇരു വിഭാഗങ്ങളും പുനഃപരിശോധിച്ചു.

വ്യാപാരവും മുതല്‍ മുടക്കും സംബന്ധിച്ചുള്ള ബന്ധങ്ങള്‍ക്കായി ഒരു ഉന്നത തല ചര്‍ച്ചാ വേദി ഒരുക്കുമെന്നുള്ള തീരുമാനമാണ് ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട ഫലമെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയായ (വെസ്റ്റ്) വികാസ് സ്വരൂപ് ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ വേദി എല്ലാ തരത്തിലുമുള്ള വാണിജ്യ, വിപണി പ്രശ്‌നങ്ങളും അതോടൊപ്പം തന്നെ വിതരണ ശൃഖലകൾ സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. ഇരു വിഭാഗങ്ങളിലെയും നേതാക്കള്‍ കൊവിഡാനന്തര സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കേണ്ട പശ്ചാത്തലത്തില്‍, വിതരണ ശൃഖല വൈവിധ്യവല്‍കരണ താല്‍പര്യങ്ങളെ കുറിച്ചും, ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാര, മുതല്‍ മുടക്ക് ബന്ധങ്ങളെ പൂര്‍ണമായ തോതില്‍ സഫലീകരിക്കുവാന്‍ ഇരു വിഭാഗവും ശക്തമായ ഊന്നല്‍ നല്‍കേണ്ട കാര്യവും, അതോടൊപ്പം തന്നെ ഇരു വിഭാഗങ്ങളിലുമുള്ള വ്യാപാര സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഗണനയും ചര്‍ച്ച ചെയ്‌തതായി സ്വരൂപ് അറിയിച്ചു.

വിദേശത്ത് നിന്നുള്ള നേരിട്ടുള്ള മുതല്‍ മുടക്ക് (എഫ്‌ഡിഐ) ആകര്‍ഷിക്കുന്ന കാര്യത്തിന് ഇന്ത്യ പ്രഥമ പരിഗണന നല്‍കുമെന്നും, രാജ്യത്തെ നിയന്ത്രണ വ്യവസ്ഥ സ്വതന്ത്രമാക്കുന്നതിനും, വ്യവസായ അന്തരീക്ഷം കൂടുതല്‍ സുഗമമാക്കാൻ സര്‍ക്കാര്‍ തുടര്‍ന്നും ശ്രമങ്ങള്‍ എടുക്കുമെന്നും നരേന്ദ്രമോദി അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ അവസരങ്ങള്‍ വിനിയോഗിക്കുന്നതിനായി അദ്ദേഹം യൂറോപ്പിലെ ബിസിനസുകാരെ ക്ഷണിക്കുകയും, ഇന്ത്യയിലെ ആഭ്യന്തര ഉല്‍പ്പാദനവും ആഗോള വിതരണ ശൃഖലകളും തമ്മില്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന് അവരെ അറിയിക്കുകയും ചെയ്‌തു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യന്‍ യൂണിയൻ. അതുപോലെ തന്നെ 2018 ല്‍ യൂറോപ്യന്‍ യൂണിയന്‍റെ ഒമ്പതാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ.

2018-19 ലെ യൂണിയനുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം 115.6 ബില്യണ്‍ ഡോളര്‍ ആയി നിലനില്‍ക്കുന്നു. ഇന്ത്യയുടെ കയറ്റുമതി മൂല്യം 57.17 ബില്യണ്‍ ഡോളറും അതേ സമയം യൂണിയനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 58.42 ബില്യണ്‍ ഡോളറുമാണ്. യൂണിയനിലേക്കുള്ള നാലാമത്തെ വലിയ സേവന കയറ്റുമതിക്കാരും ഇന്ത്യയാണ്. അതേ സമയം യൂറോപ്യന്‍ യൂണിയനിൽ നിന്നും സേവനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ആറാമത്തെ വലിയ കേന്ദ്രമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എഫ്‌ഡിഐ സ്രോതസാണ് യൂറോപ്യന്‍ യൂണിയന്‍. 2000 ഏപ്രില്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള കാലയളവില്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള എഫ്‌ഡിഐ ഓഹരി ഒഴുക്ക് 90.7 ബില്യണ്‍ ഡോളറാണ്.

ഇന്ത്യയിലേക്കെത്തിയ മൊത്തം എഫ്‌ഡിഐയുടെ ഏതാണ്ട് 24 ശതമാനമാണിത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള എഫ്‌ഡിഐയുടെ ഒഴുക്ക് പ്രോത്സാഹിപ്പിക്കുന്നതിനും അതിന് സൗകര്യം ഒരുക്കുന്നതിനും ഒരു ഇന്‍വെസ്റ്റ്‌മെന്‍റ് ഫെസിലിറ്റേഷന്‍ മെക്കാനിസം (മുതല്‍ മുടക്ക് സാധ്യമാക്കല്‍ പ്രക്രിയ) ഉണ്ട്.2017 മാര്‍ച്ചില്‍ ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ഓഫീസ് സ്ഥാപിച്ച യൂറോപ്യന്‍ ഇന്‍ വെസ്റ്റ്‌മെന്‍റ് ബാങ്ക് ഇന്ത്യയിലെ വിവിധ പദ്ധതികള്‍ക്ക് വായ്‌പകള്‍ നല്‍കി. ഇന്ത്യയില്‍ നിന്ന് യൂറോപ്പിലേക്ക് എത്തിയ മുതല്‍ മുടക്ക് ഏതാണ്ട് 50 ബില്യണ്‍ യൂറോ ആയി കണക്കാക്കപ്പെടുന്നു. ഇതെല്ലാം ഉണ്ടായിട്ടും വിശാല അടിസ്ഥാനത്തിലുള്ള വ്യാപാര, മുതല്‍ മുടക്ക് കരാര്‍ (ബിടിഐഎ) എന്ന് വിളിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്‌ടിഎ) ഉണ്ടാക്കിയെടുക്കാന്‍ ഇരു വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. ബിടിഐഎക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ 2007 ല്‍ ആരംഭിച്ചതാണെങ്കിലും ഏതാണ്ട് ഒരു ഡസന്‍ വട്ടങ്ങള്‍ കഴിഞ്ഞതോടുകൂടി 2013 ല്‍ അത് നിര്‍ത്തിവെച്ചു.

എല്ലാ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി മുതല്‍മുടക്ക് കരാറുകള്‍ (ബിഐടികള്‍) ഇന്ത്യ നിരാകരിച്ചതിനുശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുതല്‍ മുടക്കുകള്‍ക്ക് ഇപ്പോള്‍ സംരക്ഷണമില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്. 2015 ഡിസംബറില്‍ ന്യൂഡല്‍ഹി ഒരു പുതിയ ബിഐടി മാതൃക പുറത്തിറക്കിയതോടെയാണ് മറ്റെല്ലാ ബിഐടികളും ഇന്ത്യ റദ്ദാക്കിയത്. അതോടെ മുതല്‍ മുടക്കുകള്‍ക്ക് സംരക്ഷണം നേടിയെടുക്കാനുള്ള ചര്‍ച്ചയുടെ ഉത്തരവാദിത്തം യൂറോപ്യന്‍ യൂണിയനിലെ 28 അംഗരാജ്യങ്ങളും യൂണിയനെ നേരിട്ട് ഏല്‍പ്പിച്ചു. ബ്രക്‌സിറ്റ് മൂലം ഇന്ത്യയും യൂണിയനും തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ സംബന്ധിച്ച് ഒരു അനിശ്ചിതത്വം ഉണ്ടെന്നും, സാമ്പത്തിക ബന്ധങ്ങള്‍ സംബന്ധിച്ചുള്ള ബഹു മുഖത്വത്തിന്‍റെ മാറുന്ന പങ്ക് മുതല്‍ മുടക്ക് സംരക്ഷണം സംബന്ധിച്ച ഉല്‍കണ്‌ഠകള്‍ക്ക് രൂപം നൽകിയെന്നും വിദഗ്‌ധർ നിരീക്ഷിച്ചു. ഓട്ടോമൊബൈലുകളും, ഓട്ടോപാര്‍ട്‌സുകളും, വൈന്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയൊക്കെ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളും, അതോടൊപ്പം തന്നെ ഡാറ്റാ സുരക്ഷാ ഘടകവുമാണ് ഇന്ത്യാ-യൂറോപ്യന്‍ യൂണിയൻ ബിടിഐയെ തടസപ്പെടുത്തി വെച്ചിരിക്കുന്നു എന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) ഡയറക്‌ടർ ജനറലും സിഇഒയുമായ അജയ് സഹായ് ഇടിവി ഭാരതിനോട് പറഞ്ഞു.

കയറ്റുമതി സംഘടന എന്നുള്ള നിലയില്‍ ഞങ്ങളെല്ലാം എഫ്‌ടിഎക്കുവേണ്ടി നിലകൊള്ളുന്നുവെന്നും സഹായ് പറഞ്ഞു. ഇതെല്ലാം ഇരുവിഭാഗങ്ങളും എത്രത്തോളം നീക്കുപോക്കുകള്‍ക്ക് തയ്യാറാകുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ഇരു വിഭാഗങ്ങളും സമതുലിതമായ ഒരു സമീപനം എടുക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ബ്രിട്ടൺ. അങ്ങനെ നോക്കുമ്പോള്‍ അവര്‍ യൂറോപ്യന്‍ യൂണിയനിൽ നിന്നും ഉടനടി പുറത്തു കടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ബിടിഐഎ വ്യത്യസ്‌തമായ രീതിയില്‍ സമീപിക്കേണ്ട ആവശ്യമുണ്ട് എന്നാണ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിലെ സെന്‍റര്‍ ഫോര്‍ യൂറോപ്യന്‍ സ്റ്റഡീസ് ചെയര്‍ പേഴ്‌സണ്‍ ഗുല്‍ഷന്‍ സച്‌ദേവ പറയുന്നത്.ഏത്‌ തരത്തിലുള്ള വ്യാപാര കരാറാണ് യുകെ യൂറോപ്യന്‍ യൂണിയനുമായി ഒപ്പ് വെക്കുക എന്നുള്ളതാണ് കണക്കിലെടുക്കപ്പെടുകയെന്ന് സച്‌ദേവ പറഞ്ഞു. ഇതിന്‍റെ പശ്ചാത്തലത്തില്‍ യൂറോപ്പിലെ അഭയാർഥി പ്രശ്‌നങ്ങളും യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയും കണക്കിലെടുക്കും. ജൂലൈ 15 ലെ ഉച്ചകോടിക്ക് ശേഷം വ്യാപാരവും മുതല്‍ മുടക്ക് ബന്ധങ്ങളും സംബന്ധിച്ച ഉന്നത തല ചര്‍ച്ചാ സമിതി രൂപീകരിച്ചിട്ടുണ്ടെങ്കിലും അത് വിടിഐഎ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്ന പ്രക്രിയയെ കുറിച്ച് മാത്രമെ ചര്‍ച്ച ചെയ്യൂവെന്നും, അതുകൊണ്ടാണ് സമീപ ഭാവിയിലൊന്നും ഈ കരാര്‍ സംഭവിക്കാന്‍ പോകുന്നില്ലെന്ന് പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിയറ്റ്‌നാം ഈ വര്‍ഷം ജൂണില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള എഫ്‌ടിഎ അംഗീകരിച്ചതോടെ ഇന്ത്യ കൂടുതല്‍ പ്രതികൂലമായ അവസ്ഥയിലേക്ക് തള്ളപ്പെട്ടുവെന്നും സഹായ് ചൂണ്ടിക്കാട്ടി. സിംഗപ്പൂരിനുശേഷം അസോസിയേഷന്‍ ഓഫ് സൗത്ത് ഏഷ്യന്‍ നേഷന്‍സിലെ (ആസിയന്‍) മറ്റൊരംഗവുമായുള്ള യൂറോപ്യന്‍ യൂണിയന്‍റെ രണ്ടാമത്തെ എഫ്‌ടിഎ ആണ് യൂറോപ്യന്‍ യൂണിയൻ-വിയറ്റ്‌നാം സ്വതന്ത്ര വ്യാപാര കരാര്‍ (ഇവിഎഫ്‌ടിഎ). യൂറോപ്യന്‍ വിപണിയിലേക്ക് കടന്നു ചെല്ലുന്നതിനായി ഇന്ത്യയും വിയറ്റ്‌നാമും മത്സരിച്ചു വരികയായിരുന്നുവെന്ന് സഹായ് പറഞ്ഞു. ഇന്നിപ്പോള്‍ വിയറ്റ്‌നാം എഫ്‌ടിഎ അംഗീകരിച്ചു കഴിഞ്ഞതോടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തുകല്‍ ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, സമുദ്രോല്‍പ്പന്നങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവക്ക് അവര്‍ക്ക് യൂറോപ്യന്‍ വിപണി ലഭ്യമാകും. അതോടെ തീരുവ ആനുകൂല്യം വിയറ്റ്‌നാമിന് ലഭിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.

Last Updated : Jul 18, 2020, 2:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.