ETV Bharat / bharat

പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് വി. മുരളീധരൻ - neighbourly relations with Pakistan

അതിർത്തി കടന്നുള്ള ഭീകരതയ്ക്കും പ്രാദേശിക, ബഹുമുഖ വേദികളിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും പാകിസ്ഥാൻ തുടർച്ചയായി പിന്തുണ നല്‍കുന്ന വിഷയം ഇന്ത്യൻ സർക്കാർ നിരന്തരം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Parliament Monsoon Session  India Pakistan Bilateral relations  V Muraleedharan reply in Rajya Sabha  Rajya Sabha News  Ministry of External Affairs on Pakistan  India Pakistan Neighbourly Relations  Terrorism in Pakistan  Chandrakala Choudhury  പാകിസ്ഥാൻ ഇന്ത്യ ബന്ധം  വി. മുരളീധരൻ  neighbourly relations with Pakistan  വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ
വി. മുരളീധരൻ
author img

By

Published : Sep 17, 2020, 4:33 PM IST

ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള പ്രശ്നം ഉഭയകക്ഷിപരമായും സമാധാനപരമായും പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശനയത്തെക്കുറിച്ച് ബിജെഡി എംപി സുസ്മിത് പത്രയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരായ അതിർത്തികടന്നുള്ള ഭീകരത അനുവദിക്കാതിരിക്കുക, വിശ്വസനീയവും നയതന്ത്രപരവുമായ നടപടി സ്വീകരിക്കുന്നതുൾപ്പെടെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക തുടങ്ങിയ ഉത്തരവാദിത്തം പാകിസ്ഥാനാണെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി കടന്നുള്ള ഭീകരതയ്ക്കും പ്രാദേശിക, ബഹുമുഖ വേദികളിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും പാകിസ്ഥാൻ തുടർച്ചയായി പിന്തുണ നല്‍കുന്ന വിഷയം ഇന്ത്യൻ സർക്കാർ നിരന്തരം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി, പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന ഭീകരതയെക്കുറിച്ചും ജമാഅത്ത് ഉദ് ദാവ, ലഷ്കർ-ഇ-തായ്ബ, ജയ്ഷ്-ഇ-മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ തീവ്രവാദ സ്ഥാപനങ്ങളെ കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും വിദേശനയത്തിലൂടെ പാകിസ്ഥാൻ ഭീകരതയെ നേരിടാൻ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെക്കുറിച്ചുള്ള മറ്റൊരു ചോദ്യത്തിന് മറുപടിയായി മുരളീധരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.