ETV Bharat / bharat

കൊവിഡ് മരണ നിരക്കിലും ആശ്വാസം; ഏറ്റവും കുറവ് ഇന്ത്യയിൽ - കേന്ദ്ര ആരോഗ്യമന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിനിടെ 500ൽ താഴെ കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.

COVID-19 Fatality Rate  India's case fatality rate lowest since March 22  India's Fatality Rate  India covid death  കൊവിഡ് മരണ നിരക്ക്  കൊവിഡ് മരണ നിരക്ക് ഇന്ത്യ  കേന്ദ്ര ആരോഗ്യമന്ത്രാലയം  കൊവിഡ് മരണം ഇന്ത്യ
കൊവിഡ്
author img

By

Published : Oct 26, 2020, 2:16 PM IST

ന്യൂഡൽഹി: ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1.5 ശതമാനമാണ് മരണനിരക്ക്. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 500ൽ താഴെ കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്താകെ കൊവിഡ് മരണം 1,19,014 ആണ്. ഏറ്റവും നല്ല ഗുണനിലവാരമുള്ള 2,218 കൊവിഡ് ആശുപത്രികൾ രാജ്യത്തുണ്ട്. ഇതുവരെ 25 ടെലി-സെഷനുകൾ നടക്കുകയും ചെയ്‌തു.

ഇന്ത്യയിലെ കൊവിഡ് മുക്തിനിരക്ക് 90 ശതമാനം പിന്നിട്ടുവെന്നതും ആശ്വാസകരമായ വാർത്തയാണ്. 90.23 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,105 രോഗികൾ കൂടി സുഖം പ്രാപിച്ചു. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 71 ലക്ഷത്തിലധികമാണ്. പുതിയതായി 45,148 പോസിറ്റീവ് കേസുകളാണ് ഒടുവിൽ സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.