ETV Bharat / bharat

ചൈന കരാറുകള്‍ അവഗണിച്ചപ്പോള്‍ സംഭവിച്ചത് - india china face off

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, പ്രോട്ടോക്കോളുകളുടെ ലംഘനങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ട്. 1993, 1996, 2005, 2013 എന്നീ നാലു കൊല്ലങ്ങളില്‍ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ച നാല് ഔദ്യോഗിക കരാറുകളാണ് നിയന്ത്രണ രേഖയെ (എൽ‌എസി) നിയന്ത്രിക്കുന്നത്.

ചൈന കരാറുകള്‍ അവഗണിച്ചപ്പോള്‍ സംഭവിച്ചത്  ഇന്ത്യ  ചൈന  ഇന്ത്യ ചൈന സംഘര്‍ഷം  India China Death Knell  india china face off  india
ചൈന കരാറുകള്‍ അവഗണിച്ചപ്പോള്‍ സംഭവിച്ചത്
author img

By

Published : Jun 23, 2020, 7:12 PM IST

ജൂൺ 15നും 16നും ഇടയിലുള്ള നിർഭാഗ്യകരമായ രാത്രിയിൽ, കാറ്റ് വീശിയടിച്ച തണുത്ത ഗൽവാൻ താഴ്വരയിൽ, 1988 മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ആത്മവിശ്വാസം വളര്‍ത്താന്‍ ഉതകുന്ന എല്ലാ പദ്ധതികളുടെയും അന്ത്യസംസ്‌കാരം നടന്നു. ഇത് ഒരു ദശകത്തിലേറെയായി നടക്കാന്‍ ഇരുന്ന ഒന്നായിരുന്നു. 1993, 1996, 2005, 2013 എന്നീ നാലു കൊല്ലങ്ങളില്‍ ഇന്ത്യയും ചൈനയുമായി ഒപ്പുവച്ച നാല് ഔദ്യോഗിക കരാറുകളാണ് നിയന്ത്രണ രേഖയെ (എൽ‌എസി) നിയന്ത്രിക്കുന്നത്.

1993ലെ കരാര്‍ അനുസരിച്ചു സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിനായി ഇരുവിഭാഗവും ബലപ്രയോഗം നടത്തുകയോ പരസ്‌പരം ഭീഷണിപ്പെടുത്തുകയോ ചെയ്യാന്‍ പാടില്ല. 1996ലെ കരാര്‍ യുദ്ധവിരുദ്ധ കരാറിന് തുല്യമായിരുന്നു. ഇരുപക്ഷവും തങ്ങളുടെ സൈനിക ശേഷി ഉപയോഗിക്കില്ലെന്ന് പരസ്‌പരം ഉറപ്പ് കൊടുത്തു. കരാറുകള്‍ അനുസരിച്ച് എൽ‌എസിയുടെ രണ്ട് കിലോമീറ്ററിനുള്ളിൽ അപകടകരമായ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നതും, സ്ഫോടന പ്രവർത്തനങ്ങൾ നടത്തുന്നതും, തോക്കുകളോ സ്ഫോടകവസ്‌തുക്കളോ ഉപയോഗിച്ച് പരസ്‌പരം യുദ്ധം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. യഥാർഥ നിയന്ത്രണ രേഖയുടെ വിന്യാസത്തിലോ മറ്റേതെങ്കിലും കാരണത്താലോ ഉള്ള വ്യത്യാസങ്ങൾ മൂലം ഇരുവിഭാഗത്തിന്‍റെയും സൈനിക ഉദ്യോഗസ്ഥർ മുഖാമുഖം വന്നാൽ, അവർ സ്വയം സംയമനം പാലിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് 2005ലെ പ്രോട്ടോക്കോൾ വിധിച്ചു.

സാഹചര്യം വഷളാകാതെ ശ്രധിക്കുകയും, മുഖാമുഖം വരുന്ന ഇരുവിഭാഗത്തിന്‍റെയും സൈനികർ പ്രദേശത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും, സ്വന്തം താവളങ്ങളിലേക്ക് മടങ്ങുകയും വേണമെന്ന് ഇത് നിഷ്‌കര്‍ഷിച്ചു. മുഖാമുഖ സാഹചര്യത്തിലുടനീളം, ഇരുപക്ഷവും ബലപ്രയോഗം നടത്തുകയോ, ഭീഷണിപ്പെടുത്തുകയോ, പരസ്‌പരം മര്യാദ ഇല്ലാതെ പെരുമാറുകയോ പാടില്ല എന്നു കരാറുകള്‍ എന്നു കരാറുകള്‍ വ്യക്തമാക്കുന്നു. 1996, 2005 കരാറുകൾ ബോർഡർ പേഴ്‌സണൽ മീറ്റിംഗുകളിൽ (ബിപിഎം) കൂടുതല്‍ സജീവവും, സമാധാനപരവുമാക്കുക എന്ന ഉദ്ദേശ്യത്തെ ഉള്‍കൊണ്ടിരുന്നു. സത്യം പറഞ്ഞാൽ ഈ നടപടിക്രമങ്ങള്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വളരെയധികം ഗുണം ചെയ്‌തു.

കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, പ്രോട്ടോക്കോളുകളുടെ ലംഘനങ്ങള്‍ നിരവധി തവണ നടന്നിട്ടുണ്ട്. പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടും ചൈനീസ് സൈന്യം പിന്നോട്ട് പോകാൻ വിസമ്മതിക്കാതിരുന്നപ്പോള്‍ റാക്കി നല്ല, ചുമാർ, പാങ്കോംഗ് സോ, ഡെംചോക്ക്, ഡോക്‌ലാം എന്നിവിടങ്ങളിൽ തര്‍ക്കങ്ങള്‍ നീണ്ടു നിന്നിട്ടുണ്ട്. പ്രോട്ടോക്കോളുകൾ ക്രമേണ ദുർബലമാകുന്നത് പ്രകടമായിരുന്നു. കിഴക്കന്‍ ലഡാക്കിൽ, പാങ്കോംഗ് സോ, ഗാൽവാൻ വാലി, ഹോട്ട് സ്പ്രിംഗ്‌ ഗോഗ്ര എന്നിവിടങ്ങളിലെ സമീപകാല സംഭവങ്ങൾ അതിന് ഉദാഹരണമാണ്. തുടര്‍ന്നു പാങ്കോംഗ് സോയിലും ഗൽവാനിലും ചൈനീസ് സൈനികർ കരാറുകളെ പൂര്‍ണമായി ലംഘിച്ചു. ചൈനീസ് പട്ടാളക്കാര്‍ പ്രാകൃത ആയുധങ്ങൾ ഉപയോഗിച്ചു ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യൻ സൈന്യത്തിന് 20 ധീര യോദ്ധാക്കളെയാണ് നഷ്‌ടപ്പെട്ടത്.

ഇന്ത്യക്ക് എൽ‌എസിയുടെ നടത്തിപ്പ് വീണ്ടും വിലയിരുത്താനുള്ള സമയമാണിത്. 1988നും 2005നും ഇടയിൽ ജോയിന്‍റ് വർക്കിംഗ് ഗ്രൂപ്പിന്‍റെ 15 യോഗങ്ങളും അതിനുശേഷം 22 പ്രത്യേക പ്രതിനിധികളുടെ യോഗങ്ങളും നടന്നിട്ടും അതിർത്തി നിർണയിക്കുന്നതിൽ പുരോഗതി ഉണ്ടായിട്ടില്ല. എൽ‌എസിയിൽ ചൈനക്കാരുടെ സമാധാനം നിലനിര്‍ത്താനുള്ള സമര്‍പ്പണം വിശ്വസനീയമല്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്രമേണ കൂടുതൽ ഇന്ത്യയുടെ പ്രദേശം കൈവശപ്പെടുത്താനും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ശ്രമിക്കുന്നു. അവര്‍ ബലപ്രയോഗം നടത്താനും മടിക്കുന്നില്ല. ഭീഷണികൾക്കെതിരെ സ്വയം പ്രതിരോധിക്കാൻ ഇന്ത്യയുടെ സൈനികർക്ക് അവകാശമുണ്ടെന്ന് എല്ലാവരും തിരിച്ചറിയണം.

ഇന്ത്യന്‍ സൈനികര്‍ക്ക് ചൈനീസ് ഭീഷണിയെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി നിയമ ഭേദഗതി സര്‍ക്കാര്‍ വരുത്തണം. സ്വയം സംരക്ഷണത്തിനായി ആയുധം ഉപയോഗിക്കാന്‍ ഇന്ത്യന്‍ സൈനികര്‍ക്ക് അവകാശം നല്‍കണം. കരസേനയിലെ ഓരോ സൈനികന്‍റെയും ജീവിതം രാഷ്ട്രത്തിന് അങ്ങേയറ്റം വിലപ്പെട്ടതാണ്. പ്രോട്ടോക്കോളുകളുടേയും, നയതന്ത്ര കരാറുകളുടേയും പേരില്‍ ഇനിയൊരു സൈനികന്‍റെയും ജീവന്‍ അപഹരിക്കാനാവില്ല. ചൈനയെ അതിര്‍ത്തിയില്‍ നിയന്ത്രിക്കാന്‍ കരസേനക്ക് അനുകൂലമായ പുതിയ നിയമങ്ങൾ‌ ഉടൻ‌ പ്രാബല്യത്തില്‍ കൊണ്ട് വരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.