ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ ആറാമത്തെ കമാന്‍ഡര്‍ ലെവല്‍ യോഗം തിങ്കളാഴച് രാത്രിയില്‍ നടന്നു. 13 മണിക്കൂര്‍ നീണ്ട യോഗമാണ് നടന്നത്. കോർപ്സ് ചീഫ് ലഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ലഫ്റ്റനന്‍റ് ജനറൽ പി.ജി.കെ മേനോന്‍, വിദേശകാര്യ മന്ത്രാലയത്തിന്‍റ (എം.ഇ.എ) ജോയിന്‍റ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ യോഗം 11 മണിക്ക് സമാപിച്ചു. മൂന്ന് പ്രവാശ്യമെങ്കിലും ഇരു വിഭാഗങ്ങളും തമ്മില്‍ വെടിവെപ്പ് നടത്തിയിട്ടുണ്ട്. ചുഷൂലിന് സമീപത്തുള്ള ഇന്ത്യന്‍ മോള്‍ഡോ ഹട്ടുകള്‍ക്ക് ആക്രമണം നടന്ന സ്ഥലം കമാന്‍ഡര്‍മാര്‍ സന്ദര്‍ശിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്‌എ) അജിത് ദോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ മനോജ് മുകുന്ദ് നരവനെ എന്നിവർ ചൈനയുമായള്ള യോഗത്തിന് മുന്‍പ് യോഗം ചേര്‍ന്ന് ഇന്ത്യ സ്വീകരിക്കേണ്ട നിലപാടില്‍ വ്യക്തത വരുത്തിയിരുന്നു. വെള്ളിയാഴ്ചായയിരുന്നു യോഗം. അതിര്‍ത്തിയിലെ പ്രധാനപ്പെട്ട ആറ് കുന്നിന്‍ ചരിവുകളുടെയും ആധിപത്യം ഇന്ത്യന്‍ സൈന്യം കയ്യടക്കിയ ശേഷമാണ് ചൈനയുമായി ചര്‍ച്ചക്ക് തയ്യാറാകുന്നത്.