ETV Bharat / bharat

ഇന്ത്യ-ചൈന സംഘർഷം; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ് - rahul gandhi

പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്നും, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സര്‍വകക്ഷി യോഗം ഉടൻ ചേരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Ladakh conflict  പ്രധാനമന്ത്രി നരേന്ദ്രമോദി  PM Modi  കോൺഗ്രസ്  Congress demands  rahul gandhi  രാഹുൽഗാന്ധി
ഇന്ത്യ-ചൈന സംഘർഷം; പ്രധാനമന്ത്രി മൗനം വെടിയണമെന്ന് കോൺഗ്രസ്
author img

By

Published : Jun 17, 2020, 12:21 PM IST

ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ- ചൈന ഏറ്റുമുട്ടലില്‍ ഇരുപത് സൈനികർക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെന്നും, സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സര്‍വകക്ഷി യോഗം ഉടൻ ചേരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഈ രാജ്യത്തെ അഭിസംബോധന ചെയ്യണമെന്നും, ഈ ദേശീയ സുരക്ഷാ പ്രതിസന്ധിക്കിടയിൽ ഒരു ഏകീകൃത രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ ദയവായി സർവകക്ഷിയോഗം വിളിക്കണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ട്വിറ്ററിൽ കുറിച്ചു.

ചൈനയുടെ അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ഇന്ത്യക്കുള്ളിൽ ഒറ്റക്കെട്ടായി രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിതെന്ന് മറ്റൊരു കോൺഗ്രസ് വക്താവ് സഞ്ജയ്‌ ഝാ പറഞ്ഞു. കോൺഗ്രസിനെതിരെയോ, യുപിഎ സർക്കാരിനെതിരെയോ മോദി നടത്തിയ പരാമർശങ്ങൾ കാര്യമാക്കുന്നില്ല. ഒറ്റക്കെട്ടായി രാഷ്‌ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട സമയമാണിത്. നമ്മൾ ഉയർത്തെഴുന്നേൽക്കണം, ഝാ ട്വിറ്ററിൽ കുറിച്ചു.

സംഘർഷത്തിൽ സൈനികർ കൊല്ലപ്പെട്ടിട്ടും മോദി മൗനത്തിൽ തുടരുന്നതിന് എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ശക്തമായി പ്രതികരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് വക്താക്കളും രംഗത്തെത്തിയത്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്‌ദനായിരിക്കുന്നതെന്നും, എന്തിനാണ് അദ്ദേഹം ഒളിക്കുന്നതെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. എന്താണ് സംഭവിച്ചതെന്ന് നമുക്ക് അറിയണം, ചൈനക്ക് നമ്മുടെ സൈനികരെ കൊല്ലാനും ഭൂമി കയ്യേറാനും എങ്ങനെ ധൈര്യം വന്നു?, സർക്കാരിനെ ചോദ്യം ചെയ്യുന്ന എല്ലാ വിഷയങ്ങളിലും ശബ്‌ദമുയർത്തുന്ന പ്രധാനമന്ത്രി പൂർണമായും നിശബ്‌ദനായത് എന്തുകൊണ്ടെന്നാൽ ഈ സാഹചര്യത്തിൽ സ്വയം കുറ്റപ്പെടുത്താനല്ലാതെ മറ്റൊന്നിനും സാധിക്കില്ലെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വീര സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു. ലഡാക്കിൽ നടന്ന സംഘർഷത്തിൽ ഇന്ത്യന്‍ കമാന്‍ഡിങ് ഓഫീസർ ഉൾപ്പെടെ 20 സൈനികർ വീരമൃത്യു വരിച്ചു. മൂന്ന് സൈനികർ തിങ്കളാഴ്‌ച രാത്രി ജീവന്‍ വെടിഞ്ഞു. ഗുരുതരമായി പരിക്കേറ്റ 17 സൈനികർക്ക് ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്ന് ഇന്ത്യൻ സേന അറിയിച്ചു. സംഘർഷത്തിനിടക്ക് നിരവധി ഇന്ത്യൻ സൈനികരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 45 വർഷത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ വലിയ സംഘർഷമാണിത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.