വിശാഖപട്ടണം: അത്യാധുനിക ശേഷിയുള്ള കെ -4 ബാലിസ്റ്റിക് മിസെല്‍ വിജയകരമായി വിക്ഷേപിച്ച് ഇന്ത്യ. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് വിശാഖപട്ടണത്തുനിന്ന് അന്തര്‍വാഹിനിയില്‍ നിന്ന് തൊടുക്കുന്ന കെ -4 ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്. 3500 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള മിസൈലിന് പാകിസ്ഥാനെ മുഴുവനായും ചൈനയെ ഭാഗികമായും തകര്‍ക്കാനുള്ള ശേഷിയുണ്ട്. ഡിആര്‍ഡിഒയാണ് മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്.
അരിഹിന്ത് വിഭാഗത്തില്‍പ്പെട്ട അന്തര്‍വാഹിനികളിലാണ് ഇത് ഘടിപ്പിക്കുന്നത്. വെള്ളത്തിനടിയില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. നവംബറിൽ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ അഗ്നി – 2 വിജയകരമായി പരീക്ഷണം നടത്തിയിരുന്നു. 2000 കിലോമീറ്ററായിരുന്നു ഇതിന്‍റെ പ്രഹര പരിധി.