ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുവരും ചേർന്ന് മൂന്ന് പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം ഗതാഗതം, കണക്റ്റിവിറ്റി, സംസ്കാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് കരാറുകളിൽ ഒപ്പുവയ്ക്കും. എൻആർസി വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഷെയ്ഖ് ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന് - ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
വിവിധ ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും.
![ഇന്ത്യ-ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്‌ച ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4655832-492-4655832-1570241582550.jpg?imwidth=3840)
ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുവരും ചേർന്ന് മൂന്ന് പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനോടൊപ്പം ഗതാഗതം, കണക്റ്റിവിറ്റി, സംസ്കാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ഏഴ് കരാറുകളിൽ ഒപ്പുവയ്ക്കും. എൻആർസി വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചത്. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഷെയ്ഖ് ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
Conclusion:
TAGGED:
മോദി