ETV Bharat / bharat

വ്യോമാക്രമണം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ - പരിശീലന കേന്ദ്രം

ഇന്ത്യയുടെ നീക്കത്തിനെതിരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് പാകിസ്ഥാന്‍. മൂന്ന് അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീർ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയത്.

"മിറാഷ് 2000" വിമാനങ്ങൾ
author img

By

Published : Feb 26, 2019, 2:50 PM IST

ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലേക്ക് കടന്ന് ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ.ആക്രമണം അനിവാര്യമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം. ബാലാകോട്ടിലുള്ള ജയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം ആക്രമിച്ച് തകർത്തതായി ഇന്ത്യ വ്യക്തമാക്കി. മൂന്നിടങ്ങളിലായി 21 മിനിറ്റിനുള്ളിൽ ആക്രമണം പൂർത്തിയാക്കി 12 മിറാഷ് 2000വിമാനങ്ങൾ തിരിച്ചത്തി.

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ തലവന്‍ മസൂദ് അസറിന്‍റെ ഭാര്യാ സഹോദരനും ജെയ്ഷെ കമാന്‍ഡറുമായയൂസുഫ് അസർ (ഉസ്താദ് ഖോറി) ഉള്‍പ്പെടെ
നിരവധി ഭീകരരെവധിച്ചതായി ഇന്ത്യ. വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഭീകര ക്യാമ്പുകളാണ് തകർത്തത്. അതുകൊണ്ട് തന്നെ സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. പാകിസ്ഥാന് ഭീകര ക്യാമ്പുകളെ കുറിച്ച് വിവരം നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

  • #WATCH Foreign Secy says,"This facility in Balakot was headed by Maulana Yusuf Azhar alias Ustad Ghauri, brother in law of JeM Chief Masood Azhar...The selection of the target was also conditioned by our desire to avoid civilian casualty. It's located in deep forest on a hilltop" pic.twitter.com/QENnnkU5Rh

    — ANI (@ANI) February 26, 2019 " class="align-text-top noRightClick twitterSection" data=" ">

ഇത് പാകിസ്ഥാനെതിരെയുള്ള ഒരു സൈനിക നീക്കമല്ലെന്ന് ഇന്ത്യ വ്യക്തമാക്കുന്നു. അതിർത്തിയിൽ ഭീകരരെ പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങൾക്ക് നേരെ മാത്രമാണ് ഇന്ത്യ ആക്രമണം നടത്തിയിട്ടുള്ളത്. ഇന്ത്യയ്ക്ക് നേരെ ഇനിയും ആക്രമണങ്ങളുണ്ടാകുമെന്ന് ഇന്‍റലിജൻസ് കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകി. ഇതിനായി ഫിദായീൻ തീവ്രവാദികളെ പരിശീലിപ്പിക്കുന്നതായും വിവരം ലഭിച്ചു. ഈ സാഹചര്യത്തിൽ പാകിസ്ഥാനിൽ നിന്ന് തന്നെയുള്ള വിവരങ്ങൾ വച്ച് ജയ്ഷെയുടെ ഏറ്റവും വലിയ കേന്ദ്രം ആക്രമിച്ച് തകർക്കുകയായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.

Intro:Body:

വ്യോമാക്രമണം സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ആക്രമണം അനിവാര്യമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം. തകര്‍ത്തത് ജെയ്ഷെ മുഹമ്മദിന്‍റെ ഏറ്റവും വലിയ ക്യാമ്പ്. ആക്രമണത്തില്‍ മുതിര്‍ന്ന ജെയ്ഷെ കമാന്‍ഡര്‍ കൊല്ലപ്പെട്ടു. മൗലാന മസൂദ് അസറിന്‍റെ അടുത്ത ബന്ധുവും കൊല്ലപ്പെട്ടെന്ന് സൂചന. പരിശീലനം കിട്ടിയ നിരവധി ഭീകരരെ വകവരുത്തിയതായും ഇന്ത്യ. തകര്‍ത്തത് വനമേഖലയില്‍ സ്ഥിതിചെയ്തിരുന്ന ഭീകരതാവളം. സാധാരണ ജനങ്ങളെ ആക്രമണം ബാധിച്ചിട്ടില്ല. ക്യാമ്പുകള്‍ ജനവാസമില്ലാത്ത മേഖലകളില്‍. വീണ്ടും ചാവേര്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് വിവരം ലഭിച്ചിരുന്നു. പാകിസ്ഥാന് ഭീകര ക്യാമ്പുകളെക്കുറിച്ച് വിവരം നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വിദേശകാര്യ സെക്രട്ടറി. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.