ETV Bharat / bharat

നിയന്ത്രണ രേഖയില്‍ നിന്ന് ഇന്ത്യ-ചൈന സൈനിക പിന്മാറ്റം

author img

By

Published : Jun 9, 2020, 5:32 PM IST

Updated : Jun 9, 2020, 6:14 PM IST

ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയില്‍ നിന്ന് 2.5 കിലോമീറ്റര്‍ ദൂരം പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പിന്മാറി.

India and China disengage in eastern Ladakh  pull back troops  ഇന്ത്യ-ചൈന സൈനിക പിന്മാറ്റം  കിഴക്കന്‍ ലഡാക്ക് അതിര്‍ത്തി  ഇന്ത്യ-ചൈന സൈനിക പിന്മാറ്റം.  ഗാല്‍വാന്‍ താഴ്‌വര
ഇന്ത്യ-ചൈന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ- ചൈന സൈനിക പിന്മാറ്റം. ഗാല്‍വാന്‍ താഴ്‌വരയിലെ നിയന്ത്രണ രേഖയില്‍ നിന്ന് 2.5 കിലോമീറ്റര്‍ ദൂരം പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പിന്മാറി. ഇന്ത്യയും ചിലയിടങ്ങളില്‍ നിന്ന് സൈനിക വിന്യാസം പിന്‍വലിച്ചു. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാറുകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും അനുസൃതമായാണ് പിന്മാറ്റം.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനികതല ചര്‍ച്ചയുടെ അടുത്ത ഘട്ടം ഈ ആഴ്ച ആരംഭിക്കാനിരിക്കെയാണ് പുതിയ നീക്കം. ഗാല്‍വാന്‍ താഴ്‌വര, ഹോട്ട് സ്പ്രിങ് പ്രദേശം എന്നിവ ഉള്‍പ്പെടെ നിരവധിയിടങ്ങളില്‍ ചര്‍ച്ച നടക്കുമെന്നാണ് ഉന്നത സൈനികവൃത്തങ്ങള്‍ അറിയിച്ചത്. ബറ്റാലിയന്‍ കമാന്‍ഡര്‍ തലത്തിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വിവിധ ഉഭയകക്ഷി കരാറുകളെത്തുടർന്ന് ലഡാക്കിലെ സ്ഥിതിഗതികൾ സമാധാനപരമായി പരിഹരിക്കാൻ ഇന്ത്യയും ചൈനയും സമ്മതിച്ചതായി ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ സൈനിക- നയതന്ത്ര ചര്‍ച്ചകള്‍ തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും സൈനിക പ്രതിനിധികൾ തമ്മിൽ ശനിയാഴ്ച നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.

Last Updated : Jun 9, 2020, 6:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.