ETV Bharat / bharat

ഒരാഴ്ചയില്‍ ബെംഗളൂരു ട്രാഫിക് പൊലീസ് പിഴയിനത്തില്‍ ഈടാക്കിയത് 21.43 കോടി രൂപ

author img

By

Published : Sep 24, 2020, 4:09 PM IST

കൊവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗത നിയമലംഘനങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചു തുടങ്ങി. ബെംഗളൂരു നഗരത്തില്‍ ഒരാഴ്ചയില്‍ 48,141 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഏഴു ദിവസം കൊണ്ട് 21 കോടി രൂപ പിഴയായി ഈടാക്കി.

Bengaluru Traffic Police  Traffic Violations in Bengaluru  21 crore in Traffic fines  Bengaluru Traffic Police collects Rs 21.43 crore in fines  Bengaluru News  Karnataka News Today  Physical Traffic Checking  ഒരാഴ്ച കൊണ്ട് ബംഗളൂരു ട്രാഫിക് പോലീസ് പിഴയിനത്തില്‍ ഈടാക്കിയത് 21.43 കോടി രൂപ  ബംഗളൂരു ട്രാഫിക് പോലീസ്
ഒരാഴ്ച കൊണ്ട് ബംഗളൂരു ട്രാഫിക് പോലീസ് പിഴയിനത്തില്‍ ഈടാക്കിയത് 21.43 കോടി രൂപ

ബംഗളൂരു: സെപ്റ്റംബർ 13 മുതൽ 19 വരെ ബെംഗളൂരു അർബൻ ട്രാഫിക് പൊലീസ് വെറും 21.43 കോടി രൂപയാണ് പിഴ ഇനത്തില്‍ ഈടാക്കിയത്. വർദ്ധിച്ചുവരുന്ന ട്രാഫിക് നിയമലംഘനങ്ങൾ കണക്കിലെടുത്ത് പരിശോധനങ്ങള്‍ ശക്തമാക്കിയതിന്‍റെ അടിസ്ഥാനത്തില്‍ ട്രാഫിക് പൊലീസ് ആകെ 48,141 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏഴു ദിവസത്തെ കാലയളവിൽ 21,43,80,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയായിരുന്നു പരിശോധനകള്‍. ക്യാമറകളിൽ കുടുങ്ങിയ നിയമലംഘകര്‍ക്കെതിരെ ട്രാഫിക് ചലാൻ ഓൺലൈനിൽ നൽകിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ്, സൈലൻസറിലെ പ്രശ്നങ്ങൾ, ശബ്ദമലിനീകരണം, നിയന്ത്രിത സ്ഥലത്ത് പാർക്കിംഗ്, ഇടത് വശത്ത് നിന്ന് മറികടക്കുക, ഹെഡ്‌ലൈറ്റ് പ്രശ്നം, ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഉപയോഗം, സീറ്റ് ബെൽറ്റ് ഇല്ലാത്ത കേസുകൾ എന്നിവയാണ് പ്രധാനമായും രജിസ്റ്റർ ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.