ETV Bharat / bharat

പശ്ചിമ ബംഗാളിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് ബിജെപി - കൈലാഷ് വിജയ്‌വര്‍ഗിയ

മെഡിക്കല്‍ ബുള്ളറ്റിനിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തകേടുകളുണ്ടെന്ന് കാണിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Bengal COVID-19 bulletin  Kailash Vijayvargiya slams Mamata  letter to Mamata Banerjee on covid19  COVID-19 cases in Bengal  TMC government not revealing virus cases  പശ്ചിമ ബംഗാളിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് ആരോപണം  ബിജെപി  കൈലാഷ് വിജയ്‌വര്‍ഗിയ  കൊവിഡ് 19
പശ്ചിമ ബംഗാളിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തക്കേടുകളെന്ന് ബിജെപി
author img

By

Published : May 6, 2020, 2:50 PM IST

Updated : May 6, 2020, 4:12 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകളുടെ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ലെന്ന ആരോപണവുമായി ബിജെപി. മെഡിക്കല്‍ ബുള്ളറ്റിനിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തകേടുകളുണ്ടെന്ന് കാണിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ യഥാര്‍ഥ ചിത്രം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.

പശ്ചിമ ബംഗാളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ളതെന്ന ഐഎംസിടിയുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയ്‌ക്ക് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ആരോപണം. ഉയര്‍ന്ന മരണനിരക്ക് താരതമ്യേന കുറഞ്ഞ പരിശോധനകളുടെയും ജാഗ്രതകുറവിന്‍റെയും സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിങ്കളാഴ്‌ച മുതല്‍ സര്‍ക്കാര്‍ വിശദമായ ബുള്ളറ്റിന്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ഇത് ആളുകള്‍ക്ക് നല്‍കുന്ന വിവരങ്ങളില്‍ പൊരുത്തകേടുകളുണ്ടെന്ന് വിജയ് വര്‍ഗിയ പറയുന്നു. എത്ര പേരാണ് കൊവിഡ് മൂലം മരണപ്പെട്ടതെന്ന കണക്കുകള്‍ ഇപ്പോഴും അവ്യക്തമാണെന്നും അദ്ദേഹം ആരോപിക്കുന്നു. ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധരാണെന്നും ഭരണം കൂടുതല്‍ സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

24 മണിക്കൂറിനുള്ളില്‍ 11 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. ഇതോടെ തിങ്കളാഴ്‌ച വരെ മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കണക്ക് പ്രകാരം 61 ആയി. എന്നാല്‍ ആരോഗ്യവകുപ്പിന്‍റെ ബുള്ളറ്റിനില്‍ 72 പേരാണ് മരിച്ചതായി കാണിക്കുന്നത്.

Last Updated : May 6, 2020, 4:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.