അമരാവതി: സംസ്ഥാനത്ത് പുതുതായി 8,012 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതർ 2,89,829 ആയി. സംസ്ഥാനത്ത് 88 കൊവിഡ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. ഇതുവരെ 2,650 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ചിറ്റൂരിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. 981 പേർക്കാണ് ചിറ്റൂരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അനന്ത്പൂരിൽ 580 പേർക്കും ഈസ്റ്റ് ഗോദാവരിയിൽ 875 പേർക്കും കാടപയിൽ 286 പേർക്കും നെല്ലൂരിൽ 423 പേർക്കും ക്യഷ്‌ണയിൽ 263 പേർക്കും പ്രകാശത്ത് 614 പേർക്കും ശ്രീകാകുളത്ത് 773 പേർക്കും വിജയനഗരത്തിൽ 388 പേർക്കും വെസ്റ്റ് ഗോദാവരിയിൽ 893 പേർക്കും വിശാഖപട്ടണത്ത് 512 പേർക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
24 മണിക്കൂറിൽ സംസ്ഥാനത്ത് 48,746 കൊവിഡ് പരിശോധനയാണ് നടത്തിയത്. ഇതുവരെ 2,01,234 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വിവിധ ആശുപത്രികളിലും കൊവിഡ് സെന്‍ററുകളിലുമായി 85,945 പേരാണ് ചികിത്സയിലുള്ളത്.