ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 23000 ത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 2,35,433 ആയി. മരണസംഖ്യ 18,655 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഒറ്റ ദിവസം 442 മരണം റിപ്പോർട്ട് ചെയ്തു. 3,94,226 പേർ രോഗമുക്തി നേടി. ഇതുവരെ 60.80 ശതമാനം രോഗികളും സുഖം പ്രാപിച്ചു.
മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 6364 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ 4329 പേർക്ക് പുതുതായി രോഗം കണ്ടെത്തി. മഹാരാഷ്ട്രയിൽ 198 ഉം തമിഴ്‌നാട്ടിൽ 64 ഉം ഡൽഹിയിൽ 59 മരണവും റിപ്പോർട്ട് ചെയ്തതോടെ പ്രതിദിന കണക്കിൽ ഇന്ന് റെക്കോർഡ് മരണം രേഖപ്പെടുത്താനാണ് സാധ്യത. ഡൽഹിയിൽ 24 മണിക്കൂറിനിടെ 2520 കേസുകൾ റിപ്പോർട്ട് ചെയ്തു. ദില്ലിയിൽ 10,577 ആർടി പിസിആർ ടെസ്റ്റുകളും 13,588 ആന്റിജൻ ടെസ്റ്റുകളും ഇന്നലെ നടത്തി. കർണാടകയിൽ 1694 കേസുകളും ഉത്തർപ്രദേശിൽ 972 പേർക്കും രോഗം സ്ഥിരീകരിച്ചു. അൺലോക്ക് ഡൗൺ രണ്ടാം ഘട്ടം നിലവിൽ വന്നതോടെ ഡൽഹി ജമാ മസ്ജിദ് ഇന്ന് മുതൽ പ്രാർത്ഥനക്കായി തുറക്കും.