മുംബൈ: ധാരാവിയില്‍ കൊവിഡ് തെര്‍മല്‍ സ്‌ക്രീനിങ് നടത്തുന്ന ഡോക്‌ടര്‍മാര്‍ക്ക് കൊവിഡ്. മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. നിരീക്ഷണത്തിലായിരുന്ന ഇവര്‍ക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ലായിരുന്നു. ഏപ്രില്‍ 10 മുതല്‍ 17 വരെ അഞ്ചിടങ്ങളിലാണ് ഇവര്‍ പരിശോധന നടത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളരും, മരണം റിപ്പോര്‍ട്ട് ചെയ്‌തതും മഹാരാഷ്‌ട്രയിലാണ്. സംസ്ഥാനത്തെ സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നുണ്ടെന്ന സൂചനകളാണ് ഒടുവില്‍ പുറത്തുവരുന്നത്. വ്യാപകമായ ലോക്ക് ഡൗണ്‍ ലംഘനങ്ങളും രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ധാരാവിയടക്കം പല ചേരികളിലും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആശങ്കായാണ് സൃഷ്‌ടിക്കുന്നത്.
ധാരാവിയില്‍ മൂന്ന് ഡോക്‌ടര്‍മാര്‍ക്ക് കൊവിഡ് - കൊവിഡ് വാര്‍ത്തകള്‍
ഏപ്രില്‍ 10 മുതല്‍ 17 വരെ അഞ്ചിടങ്ങളില്‍ തെര്‍മല്‍ പരിശോധന നടത്തിയ ഡോക്‌ടര്‍മാര്‍ക്കാണ് വൈറസ് ബാധ.