ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ യോജന അടുത്ത ആഴ്‌ചക്കുള്ളില്‍ നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ. ചീഫ് സെക്രട്ടറിമാരുമായും ഡിജിപിമാരുമായും അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗം ചേര്‍ന്നു. ആവശ്യക്കാര്‍ക്ക് വലിയ തോതില്‍ പണം കൈമാറുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌ഡൗണ്‍ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. എന്നാല്‍ അന്തര്‍സംസ്ഥാന ചരക്ക് ഗതാഗതം തടസമില്ലാതെ അനുവദിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി ക്യാബിനെറ്റ് സെക്രട്ടറി പറഞ്ഞു.
ഗരീബ് കല്യാണ്‍ യോജന പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം
ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഗരീബ് കല്യാണ്‍ യോജന പദ്ധതി സാധാരണക്കാര്‍ക്ക് സഹായകരമാകും