ETV Bharat / bharat

കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

രാജ്യത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിലും തീരദേശമേഖകളിലും ഞായറാഴ്‌ച കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കനത്ത മഴക്ക് സാധ്യത
author img

By

Published : Sep 1, 2019, 11:34 AM IST

Updated : Sep 1, 2019, 11:49 AM IST

ന്യൂഡല്‍ഹി: ഒഡീഷയുടെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും കർണാടകയുടെ തീരദേശമേഖലയിലും ഞായറാഴ്‌ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൂടാതെ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, ഡല്‍ഹി, പടിഞ്ഞാറൻ മധ്യപ്രദേശ്, വിദർഭ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അസം, മേഘാലയ, നാഗാലാന്‍റ്, മണിപ്പൂർ, ത്രിപുര, മഹാരാഷ്‌ട്ര, കൊങ്കൺ ഗോവ, ആന്ധ്രാപ്രദേശ് തീരദേശമേഖല, യാനം, തെലങ്കാന തുടങ്ങിയ മേഖലകളിലും മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ബിഹാർ, ജാർഖണ്ഡ്, വെസ്റ്റ് ബംഗാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. തെക്ക്പടിഞ്ഞാറും പടിഞ്ഞാറൻ മധ്യ അറബിക്കടലിലും തെക്ക് കിഴക്ക് ബംഗാൾ ഉൾക്കടലിലും 45-55 വേഗതയിൽ കാറ്റ് വീശാന്‍ സാധ്യത. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Intro:Body:

https://www.etvbharat.com/english/national/bharat/bharat-news/imd-issues-heavy-rainfall-forecast-for-odisha-ktaka/na20190901100826843

Conclusion:
Last Updated : Sep 1, 2019, 11:49 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.