ETV Bharat / bharat

ഐ.എം.എ കേസിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസ്

author img

By

Published : Nov 10, 2019, 9:27 AM IST

ഐ‌എം‌എ അഴിമതിയുമായി ബന്ധപ്പെട്ട് സി‌ബി‌ഐ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ എഫ്‌ഐ‌ആറാണിത്.

ഐ.എം.എ കേസിൽ മൂന്ന് ഗവൺമെന്‍റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഐ.എം.എ പോന്‍സി അഴിമതി കേസില്‍ പ്രതികളായ മൂന്ന് സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തു. ബി‌എം വിജയ് ശങ്കർ ( മുൻ ഡെപ്യൂട്ടി കമ്മീഷണർ ബെംഗളൂരു അർബൻ), മറ്റ് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് കൂടുതൽ കേസ് ചുമത്തിയത്. ഐ.എം.എയിൽ നിന്നും കൈക്കൂലി വാങ്ങിയതാണ് പുതുതായി ചുമത്തിയ കേസ്.

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു നോർത്ത് ഡിവിഷനിലെ മുൻ സബ് ഡിവിഷൻ ഓഫീസർ എൽ സി നാഗരാജ്, ബെംഗളൂരു നോർത്ത് ഡിവിഷൻ ഓഫീസർ മഞ്ജുനാഥ് എന്നിവർക്കെതിരെയും സിബിഐ കേസെടുത്തു. ഐ‌എം‌എ അഴിമതിയുമായി ബന്ധപ്പെട്ട് സി‌ബി‌ഐ രജിസ്റ്റർ ചെയ്ത മൂന്നാമത്തെ എഫ്‌ഐ‌ആറാണിത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് സിബിഐ അറിയിച്ചു.

ഐ.എം.എ പോന്‍സി അഴിമതി കേസില്‍ കര്‍ണാടകയിലും, ഉത്തര്‍പ്രദേശിലുമായി 15 ഓളം സ്ഥലങ്ങളില്‍ സിബിഐ റെയ്‌ഡ് നടത്തി. കര്‍ണാടക പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലടക്കമാണ് റെയ്‌ഡ് നടന്നത്. ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, ഫോറന്‍സിക് വിദഗ്‌ദര്‍, കമ്പ്യൂട്ടര്‍ വിദഗ്‌ദര്‍, എന്നിവരുടങ്ങുന്ന വന്‍ സംഘമാണ് റെയ്‌ഡ് നടത്തിയത്.

ഐ- മോണിറ്ററി അഡ്വൈസർക്കെതിരായ (ഐ.എം.എ) അന്വേഷണത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കേസ്. ഐ.എം.എയ്ക്ക് അനുകൂലമായ രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഒത്തുകളിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി പണം വാങ്ങിയെന്നും കേസുകളുണ്ട്. ഇതിന്‍റെ ഭാഗമായാണ് രണ്ട് സംസ്ഥാനങ്ങളിലായി റെയ്‌ഡ് നടന്നത്. പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

Intro:Body:

https://www.aninews.in/news/national/general-news/ima-ponzi-scam-cbi-registers-case-against-3-govt-officials-in-bengaluru-for-taking-bribe20191109222538/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.