പനാജി: വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന കൊവിഡ് രോഗികൾക്കായുള്ള ടെലി കൺസൾട്ടേഷൻ പ്രോഗ്രം പിൻവലിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഗോവ യൂണിറ്റ് അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ച് ഐഎംഎ ഓഗസ്റ്റിലാണ് പ്രോഗ്രാം ആരംഭിച്ചത്. ഇതുവരെ 6,770 രോഗികൾക്കാണ് പദ്ധതിയിലൂടെ സേവനങ്ങൾ ലഭ്യമാക്കിയത്.
വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾക്ക് കൺസൾട്ടേഷൻ നൽകാനും അവർക്ക് ആവശ്യമായ മെഡിക്കൽ കിറ്റുകൾ നൽകാനുമുള്ള ചുമതല സർക്കാർ മെഡിക്കൽ ഓഫീസർമാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെന്ന് ഐഎംഎയുടെ ഗോവ യൂണിറ്റ് പ്രസിഡന്‍റ് ഡോ. സാമുവൽ അരവതിഗി പറഞ്ഞു. ഐ.എം.എയുമായി ബന്ധപ്പെട്ട 150 ഡോക്ടർമാരാണ് പദ്ധതിയുടെ ഭാഗമായതെന്നും അദ്ദേഹം പറഞ്ഞു. ഹെൽത്ത് ഓഫീസർക്ക് ഐഎംഎയുടെ സേവനങ്ങൾ ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കുമെന്നും ഡോ. സാമുവൽ അരവതിഗി പറഞ്ഞു.