കൊല്‍ക്കത്ത: 2020 ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച പുഷ്പം പ്രിയ ചൗധരിയെ തള്ളി ജനതാദൾ യു നേതാവും പുഷ്പം പ്രിയയുടെ പിതാവുമായ ബിനോദ് ചൗധരി. നീതീഷ് കുമാര്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതുവരെ താന്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും ബിനോദ് ചൗധരി വ്യക്തമാക്കി. ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്‍റെ മകളുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഭാവിക്ക് വേണ്ടി അനുഗ്രഹം നല്‍കുന്നു. ബിജെപി നേതാവായിരുന്ന ഗ്വാളിയർ മഹാറാണി വിജയ രാജ സിന്ധ്യയുടെയും കോൺഗ്രസ് നേതാവായ മകൻ മാധവറാവു സിന്ധ്യയുടെയും ഉദാഹരണം ഉദ്ധരിച്ചുകൊണ്ട് ചൗധരി പറഞ്ഞു, വ്യക്തികള്‍ക്ക് വ്യത്യസ്ത ചിന്തകള്‍ ഉണ്ടാവാം. നിതീഷ് കുമാറിനോട് എനിക്ക് ബഹുമാനം ഉണ്ട്. ജെഡിയുമായുള്ള എന്‍റെ പ്രതിബദ്ധതക്ക് ഒരിക്കലും തടസമാകില്ല. എന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതുവരെ ഞാന്‍ ജെഡിയുവിന്‍റെ ഭാഗമായിരിക്കുമെന്ന് ബിനോദ് ചൗധരി വ്യക്തമാക്കി.
പത്രങ്ങളില്‍ സ്വയം പ്രഖ്യാപിത ഫോട്ടോ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രിയ ചൗധരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 8നാണ് പ്രിയ ചൗധരി ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങളിൽ ഒന്നാം പേജില്‍ സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചുകൊണ്ട് പരസ്യം നല്‍കിയിരിക്കുന്നത്. പ്ലൂറല്‍സ് എന്നാണ് പ്രിയ ചൗധരി രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്.