ന്യൂഡൽഹി: അനധികൃത മദ്യവിതരണം നടത്തിയതിന് നൈജീരിയൻ പൗരന്മാരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മോഹൻ ഗാർഡനിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 11 ബിയർ കുപ്പികളും മൂന്ന് മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തു. 30കാരനായ മിക്ലോഹോ ക്വോനോൻസോ ഒനിയാക്ക, 22കാരനായ ചിലി ഇവാൻസ് ഇൻബാമര എന്നിവർക്ക് ഇന്ത്യയിൽ താമസിക്കുന്നതിന് തെളിവായി രേഖകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 188 പ്രകാരം ശരിയായ പരിശോധനയില്ലാതെ വീട് വാടകയ്ക്ക് നൽകിയതിന് വീട്ടുടമസ്ഥനെതിരെയും കേസെടുത്തിട്ടുണ്ട്.
അനധികൃത മദ്യവിതരണം; നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
മോഹൻ ഗാർഡനിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ 11 ബിയർ കുപ്പികളും മൂന്ന് മദ്യ കുപ്പികളും പൊലീസ് കണ്ടെടുത്തു