ലക്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ അനധികൃത തോക്ക് നിർമാണശാല കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബുധാനയിലെ ജോല ഗ്രാമത്തിലെ വയലിലാണ് ആയുധ നിർമാണ യൂണിറ്റ് പ്രവർത്തിച്ചുവന്നതെന്ന് റൂറൽ എസ്‌പി നേപാൾ സിഗ് പറഞ്ഞു. അനധികൃത ഫാക്ടറിയിൽ തിങ്കളാഴ്ച നടത്തിയ റെയ്‌ഡിൽ ഒമ്പത് പിസ്റ്റളുകളും ആറ് തോക്കുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു. രണ്ട് പേർ രക്ഷപ്പെട്ടു. അതേസമയം ഉത്തർപ്രദേശിലെ ചർത്താവൽ ഗ്രാമത്തിലും അനധികൃത ആയുധ നിർമാണ യൂണിറ്റിൽ പൊലീസ് റെയ്‌ഡ് നടത്തിയിരുന്നു. സംഭവ സ്ഥലത്തു നിന്ന് ഒരാളെ അറസ്റ്റ് ചെയ്‌തിരുന്നു.
അനധികൃത തോക്ക് നിർമാണശാല; മൂന്ന് പേർ അറസ്റ്റിൽ
അനധികൃത ഫാക്ടറിയിൽ തിങ്കളാഴ്ച നടത്തിയ റെയ്‌ഡിൽ ഒമ്പത് പിസ്റ്റളുകളും ആറ് തോക്കുകളും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു.