ന്യൂഡൽഹി: സാഴ്സ് കോവ് 2 നിർണയിക്കുന്നതിനായി ഫെലൂഡ പേപ്പർ സ്ട്രിപ്പ് ടെസ്റ്റ് തദ്ദേശിയമായി വികസിപ്പിച്ച് ഐസിഎംആർ. സിആർഐഎസ്പിആർ-സിഎഎസ്9 സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. ഒരു മണിക്കൂറിനുള്ളിൽ കൊവിഡിന് കാരണമാകുന്ന സാഴ്സ് കോവ് 2 എന്ന വൈറസിന്‍റെ ജനിതക മെറ്റീരിയൽ തിരിച്ചറിയുന്നതിനും ടാർഗെറ്റ് ചെയ്യുന്നതിനും പേപ്പർ-സ്ട്രിപ്പ് കട്ടിംഗ് സഹായിക്കും.
സിആർഐഎസ്പിആർ സാഴ്സ് കോവ് 2 ടെസ്റ്റ് പോസിറ്റീവ് അല്ലെങ്കിൽ സാമ്പിളുകൾക്ക് കൂടുതൽ ആർടി പിസിആർ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണം ആവശ്യമില്ല. ഡൽഹിയിലെ കൗൺസിൽ ഓഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ (സിഎസ്‌ഐആർ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്‍റഗ്രേറ്റീവ് ബയോളജി (ഐജിഐബി) ആണ് ഈ ടെസ്റ്റ് വികസിപ്പിച്ചെടുത്തത്. നാഷണൽ സെന്‍റർ ഫോർ ബയോളജിക്കൽ സയൻസസും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റൽ റിസർച്ചും ഇത് സാധൂകരിച്ചു. ടെസ്റ്റ് രാജ്യത്ത് ഉപയോഗിക്കുന്നതിന് ഡിസിജിഐ അംഗീകാരം നൽകിയിട്ടുണ്ട്.