ഹൈദരാബാദ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റസ് ഓഫ് ഇന്ത്യയുടെ സിഎ പരീക്ഷ അഡ്‌മിറ്റ് കാര്‍ഡുകള്‍ നവംബര്‍ 1ന് പുറത്തിറക്കും. https://www.icai.org/ എന്ന ഔദ്യോഗിക വെബ്‌സെറ്റ് വഴി അഡ്‌മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം വെബ്‌സൈറ്റില്‍ പുറത്തിറക്കിയിട്ടുണ്ട്. പുതുക്കിയ തീയതി പ്രകാരം നവംബര്‍ സെഷനിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് പരീക്ഷകള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ 14 വരെ നടക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. മൂന്ന് മണിക്കൂര്‍ നീളുന്ന പരീക്ഷകള്‍ ഉച്ചയ്‌ക്ക് രണ്ട് മണി മുതല്‍ വൈകുന്നേരം 5 മണിവരെയാണ് നടക്കുക. നവംബര്‍ 7 വരെ വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്.
![ICAI CA exams ICAI CA exams admit cards CA exams admit card released CA exams admit card CA exams updates CA admit card download സിഎ പരീക്ഷ അഡ്‌മിറ്റ് കാര്‍ഡുകള്‍ നവംബര്‍ 1ന് പുറത്തിറക്കും സിഎ പരീക്ഷ ഐസിഎഐ](https://etvbharatimages.akamaized.net/etvbharat/prod-images/9294971_dshsd-1.png)