ETV Bharat / bharat

വ്യോമസേനയുടെ 'സാരംഗ്' ഹെലികോപ്റ്റർ ടീം വിംഗ്സ് ഇന്ത്യ 2020യിൽ പ്രകടനം നടത്തും - സാരംഗ്

ഇൻസ്പൈർ ത്രൂ എക്സലൻസ്' എന്നതാണ് വിംഗ്സ് ഇന്ത്യ -2020യുടെ മുദ്രാവാക്യം. ഇന്ത്യൻ യുവാക്കൾക്ക് വ്യോമസേനയിൽ ചേരുന്നതിന് പ്രേരണയും പ്രചോദനവും നൽകുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

IAF sarang helicopter news  nternational exhibition of Civil Aviation news  Sarang helicopter of Indian Air force  Inspire through Excellence  sarang helicopter news  Sarang helicopter at Wings India  Hindustan Aeronautics Limited and sarang helicopter  വിംഗ്സ് ഇന്ത്യ 2020  സാരംഗ്  വ്യോമസേനയുടെ 'സാരംഗ്' ഹെലികോപ്റ്റർ ടീം വിംഗ്സ് ഇന്ത്യ 2020യിൽ പ്രകടനം നടത്തും
സാരംഗ്'
author img

By

Published : Mar 12, 2020, 12:46 PM IST

ഹൈദരാബാദ്: ബേഗം‌പേട്ട് വിമാനത്താവളത്തിൽ വ്യാഴാഴ്ച ആരംഭിക്കുന്ന സിവിൽ ഏവിയേഷന്‍റെ അന്താരാഷ്ട്ര എക്സിബിഷൻ വിംഗ്സ് ഇന്ത്യ -2020ൽ ഇന്ത്യൻ വ്യോമസേനയുടെ 'സാരംഗ്' ഹെലികോപ്റ്റർ ടീം പ്രകടനം നടത്തും. മാർച്ച് 12 മുതൽ 15 വരെ നടക്കുന്ന പരിപാടിയിൽ രാവിലെ 11.30നും വൈകുന്നേരം നാലിനും സംഘം അഭ്യാസ പ്രകടനങ്ങൾ പ്രദർശിപ്പിക്കും. 'ഇൻസ്പൈർ ത്രൂ എക്സലൻസ്' എന്നതാണ് വിംഗ്സ് ഇന്ത്യ -2020യുടെ മുദ്രാവാക്യം. ഇന്ത്യൻ യുവാക്കൾക്ക് വ്യോമസേനയിൽ ചേരുന്നതിന് പ്രേരണയും പ്രചോദനവും നൽകുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് വ്യോമസേന പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് രൂപകൽപ്പന ചെയ്ത് ആവിഷ്കരിച്ച സാരംഗ് ടീമിന്‍റെ 'ധ്രുവ്' എല്ലാ കാലാവസ്ഥയിലും മൾട്ടി-മിഷൻ ശേഷിയുള്ള ഹെലികോപ്റ്ററാണ്. 2013ൽ ഉത്തരാഖണ്ഡിലുണ്ടായ വെള്ളപൊക്കം എച്ച്‌എ‌ഡി‌ആർ ദൗത്യങ്ങളിൽ സാരംഗ് ടീം ആയിരത്തോളം പേരെ രക്ഷപ്പെടുത്തുകയും 10,000 അടിയിലധികം ഉയരത്തിൽ 12 ടൺ ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു.

2017ലെ ഓഖി ചുഴലിക്കാറ്റ് , 2018 മാർച്ചിൽ തേനിയിൽ ഉണ്ടായ കാട്ടുതീ, 2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയം എന്നിവയിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും സംഘത്തിന്‍റെ എട്ട് ഹെലികോപ്റ്ററുകൾ വിന്യസിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.